- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സോക്കർ ടൂർണമെന്റ് : ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാർ
മയാമി:അമേരിക്കൻ മണ്ണിൽ ആരംഭിച്ച സോക്കർ ടൂർണമെന്റിന് പത്തരമാറ്റ് പകിട്ടേകി മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സെവൻസ് സോക്കർ ടൂർണമെന്റിന് ആവേശോജ്ജ്വലമായ കൊടിയിറക്കം.കൂപ്പർ സിറ്റി ഫ്ളമിംഗോ വെസ്റ്റ് പാർക്കിൽ നടന്ന സെവൻസ് സോക്കർ ടൂർണമെന്റ് സീസൺ 5 മത്സരത്തിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് കപ്പിൽ മുത്തമിട്ടു.
ആഴ്സണൽ ഫിലാഡൽഫിയായെ 4 - 1 ക്രമത്തിൽ പരാജയപ്പെടുത്തിയാണ് ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായത്. സെവൻ എ സൈഡ് അസ്സോസിയേഷൻ ഫുൾബോൾ ടൂർണമെന്റിനോട് കിടപിടിക്കുന്ന തരത്തിലാണ് മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഈ ടൂർണമെന്റിന് തുടക്കമിട്ടത്.ഇത്തവണത്തെ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇരുന്നൂറ്റി അൻപതില്പരം കളിക്കാരെ ഉദ്ഘാടന സമയത്ത് ഫുഡ്ബോൾ ഗ്രൗണ്ടിൽ അണിനിരത്തിയത് സോക്കർ ടൂർണമെന്റുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രത്യേകതയായി.
കളിക്കാർക്കൊപ്പം എത്തിയ കായികപ്രേമികളെ കൂടി കണക്കിലെടുത്താൽ സോക്കർ പ്രേമികളുടെ വലിയ സമാഗമം കൂടിയായി മാറി ഈ ടൂർണമെന്റ് .അമേരിക്കയിലെയും കാനഡയിലേയും ഏറ്റവും പ്രമുഖരായ 16 സോക്കർ ടീമുകൾ മാറ്റുരച്ച മത്സരം മുൻ ബ്രോ വാർഡ് കൗണ്ടി മേയർ സെയിൽ ഹോൾ നെസ്സ് ഉദ്ഘാടനം ചെയ്തു.ഓസ്റ്റിൻ സ്ട്രൈക്കേഴ്സ്, കാനഡ എഫ്സി, ആഴ്സണൽ ഫിലാഡൽഫിയാ, ഓഹായോ ടസ്ക്കേഴ്സ്, അറ്റ്ലാൻഡാ മാനിയാക്സ്, ബാൾട്ടിമോർ കിലാഡീസ്, മിന്നൽ ഷാർലറ്റ്, ഹൂസ്റ്റൺ യുണൈറ്റഡ്, എം എഫ് സി ജാക്സൺ വിൽ,മാഡ് ഡേയ്ടോണ, ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ്, മാസ്ക് മയാമി എന്നീ ടീമുകളാണ് കായിക ചരിത്രമായ മാറിയ മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സെവൻസ് സോക്കർ ടൂർണ്ണമെന്റ് സീസൺ 5 ന്റെ ഭാഗമായത് .
ഈ ടൂർണ്ണമെന്റ് പരിപൂർണ്ണ വിജയമാകുവാൻ സ്പോൺസർമാർ നൽകിയ സഹായം ചെറുതല്ലെന്നു മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു .
കായികതാരങ്ങളുടേയും, കായികപ്രേമികളുടേയും ആവേശത്താൽ മയാമിയെ പ്രകമ്പനം കൊള്ളിച്ച സെവൻസ് സോക്കർ ടൂർണമെന്റ് സീസൺ 5 മയാമിക്ക് ഒരു തൃശ്ശൂർ പൂരത്തിന്റെ കാഴ്ചയാണ് സമ്മാനിച്ചതെന്ന് ടൂർണമെന്റ് കോർഡിനേറ്റർ നോയൽ മാത്യു പറഞ്ഞു.മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സംഘാടക മികവുകൊണ്ട് ഈ കായിക മാമാങ്കത്തെ വെല്ലാൻ അമേരിക്കയിലെ മറ്റൊരു ടൂർണ്ണമെന്റിനും സാധിക്കില്ല എന്ന് മത്സരത്തിൽ പങ്കെടുത്ത പതിനാറു ടീമുകളുടെയും ക്യാപ്റ്റന്മാർ അഭിപ്രായപ്പെട്ടു . ജേതാക്കൾക്കുള്ള ട്രോഫി ചെക് മേറ്റ് സിനിമയുടെ നിർമ്മാതാവ് ലിൻഡോ ജോളി , ഓസ്റ്റിൻ സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റൻ ഹരി രമേശിന് കൈമാറി . ചാമ്പ്യന്മാർക്കുള്ള 2001 $ ന്റെ ക്യാഷ് അവാർഡ് സെക്രട്ടറി ജോഷി ജോണും റണ്ണറപ്പായ ടീമിനുള്ള 1001$ ന്റെ ക്യാഷ് അവാർഡ് മാസ്ക് മെമ്പർ വിനു അമ്മാളും ചേർന്ന് വിതരണം ചെയ്തു.
ഓസ്റ്റിൻ സ്ട്രൈക്കേഴ്സിന്റെ ബാഹിർ അബ്ദുൾ ഖാനി ബെസ്റ്റ് പ്ലെയറും, ആഴ്സണൽ ഫിലാഡൽഫിയ യുടെ ജിം കല്ലറക്കൽ ടോപ് സ്കോററും, ഓസ്റ്റിൻ സ്ട്രൈക്കേഴ്സിന്റെ ജിബി എബ്രഹാം ബെസ്റ്റ് ഡിഫൻഡർക്കും , കലേഷ് തെക്കേതിൽ ബെസ്റ്റ് ഗോൾ കീപ്പർക്കുമുള്ള ട്രോഫികൾ ഏറ്റുവാങ്ങി. അമേരിക്കയുടെ നാനാഭാഗത്തുനിന്നുമുള്ള കായികപ്രേമികൾ എത്തിച്ചേർന്ന മത്സരത്തിൽ മെഡിക്കൽ സപ്പോർട്ടുമായി ഡോ.മഞ്ജു സാമുവേൽ ,ഡോ.ബോബി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ നേഴ്സസ് അസോസിയേഷനും ,മീഡിയാ പാർട്ട്ണർമാരായി മലയാളത്തിന്റെ പ്രിയപ്പെട്ട ഫ്ളവേഴ്സ് ടിവി യുഎസ് യും, മല്ലു കഫെയും (റേഡിയോ) ഒപ്പമുണ്ടായിരുന്നു. ഡ്രം ലവേഴ്സ് സൗത്ത് ഫ്ളോറിഡ ,ശ്രുതി മേളം ടീമുകളുടെ ചെണ്ടമേളം ആയിരുന്നു മത്സരത്തിന്റെ മറ്റൊരു ഹൈലൈറ്റ് .മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമാന പരിപാടിയായ സെവൻസ് സോക്കർ ടൂർണ്ണമെന്റ് സീസൺ 5 മത്സരത്തെ അമേരിക്കൻ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതിൽ അങ്ങേയറ്റം സന്തോഷവും അഭിമാനവും ഉണ്ടെന്ന് മാസ്ക് ഭാരവാഹികൾ അറിയിച്ചു .
വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി സെവൻസ് സോക്കർ ടൂർണ്ണമെന്റ് മത്സരം നടത്തുമെന്ന് പി. ആർ. ഒ രഞ്ജിത്ത് രാമചന്ദ്രൻ അറിയിച്ചു .അമേരിക്കൻ മലയാളികൾക്ക് കാൽപ്പന്ത് കളിയുടെ മിന്നൽപിണരുകൾ സമ്മാനിച്ച ഗംഭീരമത്സരത്തിന് തിരശീല വീഴുമ്പോൾ അടുത്ത വർഷത്തെ സോക്കർ ടൂർണ്ണമെന്റിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികളായ അമേരിക്കൻ മലയാളികൾ .
വിവരങ്ങൾക്ക് കടപ്പാട് - പി.ആർ.ഓ. രഞ്ജിത്ത് രാമചന്ദ്രൻ,നോയൽ മാത്യു.