ഡള്ളാസ്: നോർത്ത് അമേരിക്കയിലെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ വിദ്യാർത്ഥി സംഘടനയായ അസോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് നോർത്ത് അമേരിക്കയുടെ (AMICOSNA) നേതൃത്വത്തിൽ ഡള്ളാസിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തുന്നു.

ഒക്ടോബർ 11 മുതൽ 13 വരെ ടെക്സസിലെ ഡങ്കൻവില്ലെയിലുള്ള ഹിൽട്ടൻ ഗാർഡൻ ഇന്നിലാണ് മഹാസംഗമം സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ചാണ് നോർത്ത് അമേരിക്കയിലെ പൂർവ വിദ്യാർത്ഥികൾ ടെക്സസിൽ പൂർവവിദ്യാർത്ഥി സംഗമം ഒരുക്കിയിരിക്കുന്നത്. മാർ ഇവാനിയോസ് കോളജിന്റെ 75 ാമത് വാർഷികാഘോഷങ്ങളിൽ അമേരിക്കയിലെ പൂർവ വിദ്യാർത്ഥി സംഘടനയും ഭാഗമാകുകയാണ്.

നോർത്ത് അമേരിക്കയിലെ പൂർവ വിദ്യാർത്ഥി സംഘടന അമികോസ്ന 1979 മുതലാണ് പ്രവർത്തനം ആരംഭിക്കുന്നത്. 'സത്യം നിങ്ങളെ സ്വതന്ത്രരാക്കു'മെന്ന കോളജിന്റെ മുദ്രാവാക്യം, കലാലയത്തിൽനിന്നു പഠിച്ചിറങ്ങിയ പതിനായിരങ്ങളുടെ ജീവിതസാക്ഷ്യമാവുന്നു.

കലാ-സാംസ്‌കാരിക പരിപാടികൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, പ്രശസ്തരായ കലാകാരന്മാരുടെ സംഗീത പരിപാടികൾ തുടങ്ങിയവ പൂർവ വിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: https://convention.amiconsa.org

സുവനീർ സംബന്ധിച്ച്: https://amiconsa.org/souvenir

പ്രസിഡന്റ് സാബു തോമസ്: പ്ലസ് വൺ, 2024, 630, -890-5045 b