: ജോസഫ് ഇടിക്കുള.

മയൂരാ സ്‌കൂൾ ഓഫ് ആർട്‌സും സൃഷ്ടി സെന്റർ ഫോർ ആർട്‌സ് ആൻഡ് കൽച്ചറും സംയുക്തമായി അവതരിപ്പിക്കുന്ന മൺസൂൺ അനുരാഗ എന്ന കുച്ചിപ്പുടി നൃത്താവിഷ്‌കാരം ന്യൂ ജേഴ്‌സി വെയിൻ റോസൻ പെർഫോമിങ് ആർട്‌സ് സെന്ററിൽ ഇന്ന് മാർച്ച് 23 ന് അരങ്ങേറുകയാണ്,
പ്രശസ്ത സിനിമാ താരവും നർത്തകിയുമായ രചനാ നാരായണൻ കുട്ടിയും ട്രൈസ്റ്റേറ്റിലെ പ്രമുഖ ഡാൻസ് അക്കാദമിയായ മയൂരാ സ്‌കൂൾ ഓഫ് ആർട്‌സിന്റെ അദ്ധ്യാപികയും പ്രശസ്ത നർത്തകിയുമായ ബിന്ധ്യ ശബരിയും ചേർന്നാണ് 2022 ൽ ഇന്ത്യയിലെ പല വേദികളിൽ അവതരിപ്പിച്ചു ശ്രദ്ധ നേടിയ മൺസൂൺ അനുരാഗ എന്ന കുച്ചിപ്പുടി നൃത്താവിഷ്‌കാരം അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള വിവിധ നർത്തകരെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് ഇന്ന് സ്റ്റേജിലെത്തിക്കുന്നത്,

മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ഇക്കഴഞ്ഞ ദിവസം മൺസൂൺ അനുരാഗയുടെ ഒഫീഷ്യൽ പോസ്റ്റർ ഉദ്ഘാടനം ചെയ്തിരുന്നു,ഈ ഷോയുടെ മലയാള അവതരണവും മോഹൻലാൽ തന്നെയാണ് അദ്ദേഹത്തിന്റെ സ്വന്തം ശബ്ദത്തിൽ ചെയ്തിരിക്കുന്നത്,

ഈ കലാവിരുന്ന് അമേരിക്കയിലുള്ള സഹൃദയർക്കായി ഒരിക്കൽ കൂടി വേദിയിലേക്ക്, മൺസൂൺ അനുരാഗയുയുമായി ചുവടുവെക്കുമ്പോൾ, നിറഞ്ഞ സ്‌നേഹവും, സന്തോഷവും, കലാഹൃദയത്തിന്റെ സൗന്ദര്യവും നമ്മുക്കൊരുമിച്ച് ആസ്വദിക്കാം. ഈ നൃത്താവിഷ്‌ക്കാരം അത് അനുഭവിക്കുന്ന എല്ലാവരുടെയും ഹൃദയങ്ങളേയും ആത്മാവിനേയും സ്പർശിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു, ഭാരതീയ പാരമ്പര്യത്തിന്റേയും സംസ്‌ക്കാരത്തിന്റേയും മാന്ത്രികമായ അനുഭവം ദൂരവ്യാപകമായി പ്രചരിപ്പിക്കുവാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു,

ഇന്നും നാളെയുമായി ന്യൂ ജേഴ്‌സിയിലും ന്യൂ യോർക്കിലുമായി നടത്തപ്പെടുന്ന ഈ ദൃശ്യ ശ്രവ്യ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രചന നാരായണൻകുട്ടിയും ബിന്ധ്യ ശബരിയും സംയുക്തമായി അറിയിച്ചു.