- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ )യൂത്ത് ഫോറം സ്പ്രിങ് പിക്നിക്കും, ഹോളി ആഘോഷവും നടത്തി
ആത്മയുടെ യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ സ്പ്രിങ് പിക്നിക്കും, ഹോളിയും ആഘോഷിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ മത്സരങ്ങൾ എല്ലാവരും ആവേശത്തോടെ പങ്കെടുത്തു.
നിവി നാരായണൻ ,വാസുദേവ് രഞ്ജിത്ത് നേതൃത്വത്തിലാണ് യൂത്ത് ഫോറം ആഘോഷങ്ങൾ നടത്തിയത്.യൂത്ത് ഫോറം എക്‌സിക്യൂട്ടീവ്‌സ് : നീൽ കൃഷ്ണൻ, ആദിത്യ നായർ, അഞ്ജലി അരുൺ, വേദിക വിനോദ് , നിവേദ നാരായണൻ, റിയ നായർ, ആദിത്യ അരുൺ, ജിയ ജ്യോതിഷ് , ദേവിക പ്രമോദ്, നിവേദിത ഷിബു, അവന്തിക കൃഷ്ണ. എന്നിവർക്കൊപ്പം അഞ്ജന കൃഷ്ണനും രാജി രവീന്ദ്രനും കുട്ടികൾക്കുള്ള നേതൃത്വ പരിശീലനം കൊടുത്തു.
ടാമ്പാ ഹിൽസ്ബൊറോ റിവർ സ്റ്റേറ്റ് പാർക്കിൽ ആയിരുന്നു പിക്‌നിക് പിക്നിക്കും ഹോളിയും ആഘോഷിച്ചത്. കൃത്രിമ കളർ ഒഴിവാക്കി പ്രകൃതി സൗഹാർദമായി ആണ് ഹോളി ആഘോഷിച്ചത്. കുട്ടികളും വലിയവരും ഉൾപ്പെടെ നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.
ആത്മ യൂത്ത് ഫോറം കുട്ടികളിൽ നേതൃത പരിശീലനവും സാമൂഹിക പ്രതിബദ്ധതയും വളർത്താനുള്ള പരിപാടികൾ ആണ് നടത്തുന്നത്. ജനുവരിയിൽ നടത്തിയ അയ്യപ്പ ടെംപിൾ ക്ലീനപ്പ് വളരെ ശ്രദ്ധേയമായ പ്രൊജക്റ്റ് ആയിരുന്നു. യൂത്ത് ഫോറം കുട്ടികൾക്കായുള്ള ഒട്ടനവധി പരിപാടികൾ പ്ലാൻ ചെയ്തിട്ടുണ്ട്
അഷീദ് വാസുദേവൻ - പ്രസിഡന്റ്, പ്രവീൺ ഗോപിനാഥ് - വൈസ് പ്രസിഡന്റ്, അരുൺ ഭാസ്‌കർ - സെക്രട്ടറി, ശ്രീജേഷ് രാജൻ - ജോയിന്റ് സെക്രട്ടറി , രാജി രവീന്ദ്രൻ - ട്രഷറർ , മീനു പത്മകുമാർ - ജോയിന്റ് ട്രഷറർ.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
അജു മോഹൻ, അഞ്ചു ഡേവ്, ചന്ദന പ്രദീപ്, പൂജ വിജയൻ, രേഷ്മ ധനേഷ്, ഷിബു തെക്കടവൻ ശ്യാമിലി സജീവ്, സൗമ്യ രഞ്ജിത്, ശ്രീരാജ് നായർ.
ആത്മ ഏപ്രിൽ 21നു വിപുലമായ വിഷു ആഘോഷങ്ങൾ നടത്തുന്നു.
അസ്സോസിയേഷന്റെ മെംബര്ഷിപ് ക്യാമ്പയിൻ ഏപ്രിൽ മാസത്തിൽ നടക്കുന്നു . കൂടുതൽ വിവരങ്ങൾക്കും ,മെംബെര്ഷിപ്പിനും athma.inc@gmail ലിൽ ബന്ധപ്പെടുക