- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് പ്രവർത്തനോദ്ഘാടനവും പാട്ടുത്സവവും ഇന്ന്
ഡാളസ് :ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പാട്ടുത്സവം ജൂലൈ 12 നു വെള്ളിയാഴ്ച ഏഴു മണിക്ക് ഷാരോൺ ഇവന്റ് ഹാളിൽ അരങ്ങേറും (ബർണസ് ബ്രിഡ്ജ് റോഡ്, മെസ്‌ക്വിറ്റ് ടെക്‌സസ് ).സിജു വി ജോർജാണ് പ്രോഗ്രാം കോർഡിനേറ്റർ. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുമെന്നും അദ്ദേഹം അറിയിച്ചു
ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി, 2006 ൽ അമേരിക്കയിലെ ആദ്യകാല പ്രവാസിയും സാഹിത്യകാരനും പത്രപ്രവർത്തനമായ ശ്രീ എബ്രഹാം തെക്കേമുറി (സണ്ണി ) പ്രസിഡണ്ടായി പ്രവർത്തനമാരംഭിച്ച സംഘടനയും സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ നെടുംതൂണ് തന്നെയാണെന്ന് വിശ്വാസത്തോടുകൂടി, നിഷ്പക്ഷമായി പ്രവർത്തനം നടത്തിവരുകായും ചെയ്യുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് (ഐ.പി.സി.എൻ.റ്റി ) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഈ വരുന്ന ഏപ്രിൽ 12-നു വെള്ളിയാഴ്ച ആറുമണിക്ക് ഷാരോൺ ഇവന്റ് ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അറിയിച്ചു.
ടെക്‌സാസ് സ്റ്റേറ്റ് പ്രതിനിധി ആൻജി ചെൻ ബട്ടൺ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.സണ്ണിവെയ്ൽ സിറ്റി കൗൺസിൽ അംഗം മനു ഡാനി ഗസ്റ്റ് ഓഫ് ഹോണറുമാണ് .
പ്രസ് ക്‌ളബ്ബിന്റെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐ പി സി എൻ റ്റി പ്രസിഡന്റ് സണ്ണി മാളിയേക്കൽ , സെക്രട്ടറി ബിജിലി ജോർജ് , ട്രഷറർ പ്രസാദ് തിയോടിക്കൽ എന്നിവർ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ സീനിയർ മാധ്യമ പ്രവർത്തകരും സാമൂഹിക സാംസ്‌കാരിക നേതാക്കളും, സംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.