ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കുന്ന ചുമതലക്കാരുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് സമീപിക്കുമ്പോൾ മത്സരാർഥികളെല്ലാം ഇലക്ഷൻ പ്രചാരണാർധം വിവിധ അംഗ സംഘടനകളിലൂടെ വോട്ടഭ്യർഥിച്ചും സൗഹൃദം പുതുക്കിയും മുന്നേറുന്നു. വാശിപിടിച്ചൊരു തെരഞ്ഞെടുപ്പിലേക്ക് ഫോമാ എന്ന സംഘടന നീങ്ങുമ്പോൾ ആർക്കു വോട്ടു രേഖപ്പെടുത്തണമെന്ന സന്ദേഹത്തിലാണ് അംഗ സംഘടനാ പ്രതിനിധികൾ. കാരണം വോട്ടഭ്യർഥിച്ച് വരുന്ന സ്ഥാനാർത്ഥികളെല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടവരും കഴിവ് തെളിയിച്ചിട്ടുള്ളവരുമാണ്

ഫോമാ മത്സര രംഗത്തുള്ള 'ടീം യുണൈറ്റഡ്' മത്സരാർഥികൾക്ക് ഫ്‌ളോറിഡായിലുള്ള വിവിധ സംഘടനകൾ സ്വീകരണവും പിന്താങ്ങലും നൽകി. കഴിഞ്ഞ ദിവസം മലയാളീ അസ്സോസ്സിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡയുടെ കൾച്ചറൽ സെന്ററിൽ നടന്ന സ്വീകരണ യോഗത്തിൽ മലയാളീ അസ്സോസ്സിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡ (MCAF), ടാമ്പാ ബേ മലയാളീ അസ്സോസ്സിയേഷൻ (TMA), കേരളാ അസ്സോസ്സിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡ എന്നീ സംഘടനകളിലെ അംഗങ്ങളും ചുമതലക്കയുരുമായി അനേകം പേര് ടീം യുണൈറ്റഡിന് പിൻതുണ വാഗ്ദാനം ചെയ്ത് സ്വീകരണ യോഗത്തിൽ പങ്കെടുത്തു.

ടീം യുണൈറ്റഡിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ബൈജു വർഗ്ഗീസ്, ട്രഷറർ സ്ഥാനാർത്ഥി സിജിൽ ജോർജ് പാലക്കലോടി, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി പോൾ പി. ജോസ്, ജോയിന്റ് ട്രഷറർ സ്ഥാനാർത്ഥി അനുപമ കൃഷ്ണൻ എന്നിവരെ ഒറ്റകെട്ടായി വിജയിപ്പിച്ച് ഫോമയെ അടുത്ത തലങ്ങളിലേക്ക് ഉയർത്തുന്നതിന് അവസരം നൽകണമെന്ന് ബേബി മണക്കുന്നേൽ എല്ലാവരോടുമായി അഭ്യർത്ഥിച്ചു.

ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് തങ്ങളെ തെരഞ്ഞെടുത്താൽ ഫോമായുടെ അടുത്ത രണ്ടു വർഷം പ്രവർത്തിക്കുവാൻ ടീം യുണൈറ്റഡിന്റെ പദ്ധതികളും ആശയങ്ങളും അംഗസംഘടനാ പ്രതിനിധികൾക്ക് ട്രഷറർ സ്ഥാനാർത്ഥി സിജിൽ പാലക്കലോടി വിശദീകരിച്ചു.

ഫോമായുടെ മുൻ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ഫോമാ നാഷണൽ കമ്മിറ്റി അംഗം ജോമോൻ ആന്റണി, ഫോമയുടെ മുൻ റീജിയണൽ വൈസ് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, ടാമ്പാ ബേ മലയാളീ അസ്സോസ്സിയേഷൻ പ്രസിഡന്റ് ബാബു ദേവസിയ, ഫോമാ മുൻ റീജിയണൽ വൈസ് പ്രസിഡന്റ് ബിനു മാമ്പിള്ളി, വിവിധ സംഘടനാ നേതാക്കളായ ടോമി മാളികപ്പുറത്ത്, സജി കരിമ്പന്നൂർ, ഷാജു ഔസെഫ്, ഡാനിയേൽ ചെറിയാൻ, ഷീല ഷാജു, അമ്മിണി ചെറിയാൻ, ജോൺസൺ, സജി കാവിന്റരികത്ത് തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.