ഹൂസ്റ്റൺ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC USA)ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരെഞ്ഞെടുപ്പ് അവലോകനയോഗം ഏപ്രിൽ 18 വ്യാഴം വൈകിട്ട് 6.30ന് സ്റ്റാഫ്ഫോർഡിലുള്ള അപ്ന ബസാർ ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു.

ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നാഷണൽ പ്രിസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി തുടങ്ങിയവർക്കൊപ്പം ഹൂസ്റ്റണിലെ മുഴുവൻ യുഡിഫ് പ്രവർത്തകരും പങ്കെടുക്കും കോൺഗ്രസ് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേത്ര്വത്വം നൽകുന്ന ഇന്ത്യ മുന്നണിയെ വിജയിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് വാവച്ചൻ അറിയിച്ചു.

സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും യുഡിഫ് അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ജോജി ജോസഫ് അഭ്യർത്ഥിച്ചു .