ഡാളസ്: ലോക സഞ്ചാരി മുഹമ്മദ് സീനാന് വേൾഡ് മലയാളി കൗൺസിൽ -ഡാളസ് പ്രൊവിൻസ് , മസാല ട്വിസ്റ്റ് ഇന്ത്യൻ റസ്റ്റോറന്റ്, യൂത്ത് ഓഫ് ഡാളസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡാലസിൽ സ്വീകരണം നൽകി .

ഏപ്രിൽ 3ന് വൈകുന്നേരം റിച്ചാർഡ്സണിലെ മസാല ട്വിസ്റ്റ് ഇന്ത്യൻ റെസ്റ്റോറന്റിൽ സ്വീകരണ യോഗം സംഘടിപ്പിച്ചു. ഡബ്ല്യുഎംസി ഡാളസ് പ്രൊവിൻസ് സെക്രട്ടറിയും ഇന്ത്യൻ കമ്മ്യൂണിറ്റി അഫയേഴ്സ് പ്രതിനിധിയുമായ ശ്രീ. അലക്സ് അലക്സാണ്ടർ യോഗത്തിൽ മുഹമ്മദ് സിനാനെ ഡാളസ് മലയാളി സമൂഹത്തിനു പരിചയപ്പെടുത്തി.

മുഹമ്മദ് സിനാൻ കോഴിക്കോട്ട് നിന്ന് മഹീന്ദ്ര എസ്യുവിയിൽ തുടങ്ങിയ യാത്ര 54 രാജ്യങ്ങളിൽ പിന്നിട്ടാണ് അമേരിക്കയിൽ എത്തിയത് . 44 രാജ്യങ്ങൾ കൂടി സന്ദർശിക്കാനാണ് പദ്ധതി. 125 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ ഡബ്ല്യുഎംസി ഡാളസ് പ്രൊവിൻസ് ചെയർമാൻ ശ്രീ ചെറിയാൻ അലക്‌സാണ്ടർ സ്വാഗതം ആശംസിച്ചു.

സദസ്സിനു മുഹമ്മദ് സിനാനുമായി സംവദിക്കാൻ ചോദ്യോത്തര വേള സംഘടിപ്പിച്ചു. തുടർന്ന് വേൾഡ് മലയാളി കൗൺസിലിനെ പ്രതിനിധീകരിച്ചു ചെറിയാൻ അലക്സ് അലക്സാണ്ടർ, അലക്സ് അലക്സാണ്ടർ, സാബു യോഹന്നാൻ (ഡബ്ല്യുഎംസി ട്രഷറർ) എന്നിവർ ചേർന്ന് അവാർഡു നൽകി അദ്ദേഹത്തെ ആദരിച്ചു.

ടിജോ ജോയ് (ലൈറ്റ് മീഡിയ എന്റർടൈന്മെന്റ് ), ദീപക് നായർ (കേരളാ അസോസിയേഷൻ ഓഫ് ഡാളസ് ), സിജു വി ജോർജ്ജ് (ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് ) തുടങ്ങി വിവിധ മലയാളി സംഘടകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ജയകുമാർ പിള്ള, ജിജി പി സ്‌കറിയ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ, ഡാളസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ആദരസൂചകമായി പ്രത്യേക കാഷ് അവാർഡും ചടങ്ങിൽ മുഹമ്മദ് സിനാനു നൽകി. മസാല ട്വിസ്റ്റ് റസ്റ്റോറന്റ് ഉടമ ശ്രീ സാബു യോഹന്നാൻ നന്ദി രേഖപ്പെടുത്തി.