സോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) യുടെ വിഷു ആഘോഷം ഏപ്രിൽ 21ന് അതി ഗംഭീരമായി നടത്തി. ടാമ്പാ ഹിന്ദു ടെമ്പിൾ ഹാളിൽ വച്ചായിരുന്നു ഈ വർഷത്തെ വിഷു ആഘോഷം.

കേരളത്തനിമയുള്ള വിഷു കണിയും , വിഭവ സമൃദ്ധമായ വിഷു സദ്യയും ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.

മുന്നൂറിലധികം പേർ പങ്കെടുത്ത സദ്യ ശ്യാമിലി സജീവ്, വിജി ബോബൻ, അനുപമ പ്രവീൺ, സാരിക സുമ, ശ്രീജേഷ് രാജൻ, ഷിബു തെക്കടവൻ, അജു മോഹൻ, സച്ചിൻ നായർ, ശ്രീരാജ് നായർ എന്നിവര്രുടെ നേതൃത്വത്തിലാണ് നടന്നത്. രാജി, നിഷീദ്,ബിപിൻ,വിനയ്, കൗശിക്, ദീപു, റിജേഷ്, രാഹുൽ, ബിനു, ധനേഷ്, ബാല, പ്രഫുൽ, അവിനാശ്, ബോബൻ, അനുപ്, സനു, വിനു, ഹരി, സുബ്ബു്,സൂരജ്, അഭിലാഷ്, ഹരീഷ്, മണികണ്ഠൻ, ഹരികൃഷ്ണൻ എന്നിവർ സദ്യക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു.

സദ്യയുക്കു ശേഷം അമ്മൂമ്മമാർ നിലവിളക്ക് കൊളുത്തി വിഷു പരിപാടിയുടെ ഔപചാരിക ഉൽഘാടനം നടത്തി. ആത്മ പ്രസിഡന്റ് അഷീദ് വാസുദേവൻ സ്വാഗതം പറഞ്ഞു. ആത്മയുടെ ഇതുവരെ നടത്തിയ പരിപാടികളെക്കുറിച്ചും ഈ വർഷം നടത്താൻ പോകുന്ന പരിപാടികളെ കുറിച്ചും സംസാരിച്ചു.

വിഷു ചടങ്ങിൽ ശ്രീ രവീന്ദ്രനാഥ്, ശ് സുശീല രവീന്ദ്രനാഥ്, ശ്രീകുമാർ ചെല്ലപ്പൻ, ജയാ പത്മനാഭൻ എന്നിവരെ ടാമ്പാ മലയാളി സമൂഹത്തിനു നൽകിയ സംഭാവനകളെ മുൻനിർത്തി ആദരിച്ചു. ആത്മയുടെ പ്രഥമ പ്രസിഡന്റ് . ഉണ്ണികൃഷ്ണൻ ആത്മക്ക് വേണ്ടി പ്ലാക്കുകൾ കൈമാറി.

ഡോ രവീന്ദ്രനാഥും, ഡോ സുശീല രവീന്ദ്രനാഥും പതിവുപോലെ കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി. തൊണ്ണൂറോളം കുട്ടികൾ വിഷു കൈനീട്ടവും അനുഗ്രഹവും സ്വീകരിച്ചു.

സോളോ സോങ്സ്, ഗ്രൂപ്പ് സോങ്, ചെറിയ കുട്ടികളുടെ ഡാൻസ്, ശാസ്ത്രീയ സംഗീതം, വലിയ കുട്ടികളുടെ ഡാൻസ്, വനിതകളുടെ ഡാൻസ്, പുരുഷന്മാരുടെ സ്‌കിറ് എന്നിവ ഉൾപ്പെടെ മുപ്പത്തി അഞ്ചോളം അതി ഗംഭീര കലാ പരിപാടികളാണ് വിഷുവിനു ഉണ്ടായിരുന്നത്.

കുട്ടികളുടെ കലാ പരിപാടികളിൽ അന്വിത കൃഷ്ണ, അക്ഷിത സനു, പാർവതി പ്രവീൺ, ദേവിക പ്രമോദ്, ഗോകുൽ ബിജീഷ്, ജിയാന ബാലാജി, നിവേദിത ഷിബു, ശ്രേയ ദീപക്,ആർണവ് പിള്ള, ആര്യ നമ്പ്യാർ, മാളവിക അഭിലാഷ്, മീര നായർ, ഹൃദ കൃഷ്ണ, പ്രയാഗ മണ്ണാഴത്, നിർവാണ് നായർ, ഗീത് കുമ്പളത്ത്, റിഷിത് ധനേഷ്, പ്രഹാൻ പ്രഫുൽ, ആദിത്യ നമ്പ്യാർ, ആരാധ്യ നമ്പ്യാർ, ശ്രിവിക ദീപക്, ഹീര സുബിത്ത്, ജാൻവി സച്ചിൻ, ദിവ സുജേഷ്, നന്ദിക നാരായൺ, നീഹാര വാസുദേവൻ അനഹ അജു, നീരവ് സന്ധ്യ, ഗോപാൽ ബിജീഷ്, ജാൻവി ജ്യോതിഷ്, വൈഗ രാഹുൽ, ആരവ് നായർ, അദ്രിത് സാജ്, ഇവാ ബിബിൻ, വിവ് വരുൺ, അദ്വൈത് ബാല, റിയ നായർ,തനിഷ സെബാസ്റ്റ്യൻ, നിവേദ നാരായണൻ, നിഹാരിക നിഷീദ്, വർഷിണി മണികണ്ഠൻ, നിവേദിത ഷിബു, മുക്ത അനലക്കാട്ടില്ലം, ദ്യുതി സാജ്, ശ്രിവിക എന്നിവർ പങ്കെടുത്തു

മറ്റുലകപരുപാടികളിൽ പഞ്ചമി അജയ്, പൂജ മോഹനകൃഷ്ണൻ, ശ്രീജിഷ സനു, സരിക നായർ, അപർണ ശിവകുമാർ, ദിവ്യ വരുൺ, സുബിന സുജിത്, സന്ധ്യ ഷിബു, പ്രജുള ശ്രീജേഷ്, മിനു അജു, ശ്യാമിലി സജീവ്, അനഘ വാരിയർ, രേഷ്മ ധനേഷ്, ലക്ഷ്മി രാജേശ്വരി, ജെറിൻ ജോസഫ്, പാർവതി രവിശങ്കർ, ബിന്ദു പ്രദീപ്, അഞ്ജന കൃഷ്ണൻ, നീതു ബിപിൻ, സുഷ്മിത പത്മകുമാർ,പൂജ വിജയൻ, വീണ മോഹനൻ, രഞ്ജുഷ മണികണ്ഠൻ, ശ്രീധ സാജ്, നന്ദിത ബിജീഷ്, സ്മിത ദീപക്, സനു ഗോപിനാഥ്, അഷീദ് വാസുദേവൻ, ഷിബു തെക്കടവൻ, വിനയ് നായർ, അരുൺ ഭാസ്‌കർ, റിജേഷ് ജോസ്, സുജിത് അച്യുതൻ,രവി നാരായണൻ, കൗശിക് നാരായണൻ, പ്രവീൺ നമ്പ്യാർ, പ്രഫുൽ നായർ, അജു മോഹൻ, ശ്രീജേഷ് രാജൻ എന്നിവരും പങ്കെടുത്തു.

വിഷു പരിപാടികളുടെ അവതാരകർ അമിത സുവർണയും നീൽ കൃഷ്ണനും ആയിരുന്നു

കലാപരിപാടികളുടെ ഫോട്ടോഗ്രാഫി ബാലാജി വരദരാജൻ, പ്രഫുൽ വിശ്വൻ, ആദിത്യ നായർ എന്നിവർ ആണ് നിർവഹിച്ചത്

ആത്മ സെക്രെട്ടറി അരുൺ ഭാസ്‌കർ നന്ദി പറഞ്ഞുകൊണ്ട് ഈ വർഷത്തെ വിഷു പരിപാടികൾക്ക് സമാപ്തി കുറിച്ചു.