- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 'ഗ്രൗണ്ടിങ്' - മീഡിയ സെമിനാറും ട്രെയിനിങ് വർക്ക് ഷോപ്പും മെയ് 25 ന് രാവിലെ 9 മണിക്ക്
ന്യൂ യോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മാധ്യമരംഗത്തെ പ്രഗത്ഭരെ അണിനിരത്തികൊണ്ടു സംഘടിപ്പിക്കുന്ന 'ഗ്രൗണ്ടിങ്' എന്ന് നാമകരണം ചെയ്തിട്ടുള്ള ജേർണലിസം സെമിനാറും വർക്ക് ഷോപ്പും മെയ് മാസം 25ന് ന്യൂയോർക് സമയം രാവിലെ 9 മണിക്ക് ആരംഭിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച വൈകുന്നേരം 6.30.
മാതൃഭൂമി ടെലിവിഷൻ ചാനലിന്റ ഡെപ്യൂട്ടി എഡിറ്റർ ഡി പ്രേമേഷ് കുമാർ, 'ദി ഫോർത്' ചാനലിന്റെ ന്യൂസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ, മുപ്പത്തിഅഞ്ചു വർഷമായി എ ബി സി ന്യൂസിലെ സീനിയർ എഡിറ്റർ ആയ ഡാൻ കൂളർ എന്നിവരായിരിക്കും ക്ളാസുകൾക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രെഷറർ വിശാഖ് ചെറിയാൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് വിവരം. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുതിർന്ന മാധ്യമ പ്രവർത്തകരും ഇതിൽ പങ്കെടുക്കുന്നതും അറിവുകൾ പങ്കിടുന്നതുമാണെന്ന് അഡൈ്വസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം പറഞ്ഞു.
സൂമിലൂടെ നടക്കുന്ന ഈ പരിപാടിയിൽ പ്രസ് ക്ലബ് അംഗങ്ങൾക്ക് മാത്രമല്ല മാധ്യമ രംഗത്തിനോട് താല്പര്യമുള്ള എല്ലാമലയാളികൾക്കും ഭാഗഭാക്കാവുന്നതാണ് എന്ന് ഇന്ത്യ പ്രസ് ക്ലബ് നാഷണൽ വൈസ് പ്രസിഡന്റ് അനിൽ കുമാർ ആറന്മുള അറിയിച്ചു. . ഐ പി സി എൻ എ വെബ്‌സൈറ്റിലുള്ള ലിങ്കിൽ രജിസ്റ്റർ ച്യ്താൽ മാത്രം മതി. രെജിസ്‌ട്രേഷൻ സൗജന്യമാണ്. അമേരിക്കയിലെ മലയാളി സുഹൃത്തുക്കൾ ഈ അവസരം പ്രയോജനപ്പടുത്തണമെന്നാണ് തങ്ങളുടെ ആഗ്രഹം എന്ന് നാഷണൽ ജോയിന്റ് സെക്രട്ടറി ആശ മാത്യു അഭ്യർത്ഥിക്കുന്നു. 2024 - 25 വർഷത്തെ പ്രവർത്തന പരിപാടികളിൽ ആദ്യത്തേതാണ് സെമിനാർ. തുടർന്നും അംഗങ്ങൾക്കു പ്രയോജനപ്രദമാകുന്ന പരിപാടികൾ ആവിഷ്‌കരിച്ചു നടപ്പാക്കാൻ പുതിയ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് നാഷണൽ ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം അറിയിക്കുകയുണ്ടായി.
ഐ പി സി എൻ എ എല്ലാ രണ്ടു വർഷവും നടത്താറുള്ള മാധ്യമ ശ്രീ, മാധ്യമ രത്‌ന പുരസ്‌കാര ചടങ്ങുകൾ 2025 ജനുവരി 10 നു കേരളത്തിൽ ആണ് നടക്കുക. മാധ്യമ രംഗത്തെ വിപുലമായ സംഭാവനകളെ മാനിച്ചു നൽകുന്ന ഈ പ്രത്യേക പുരസ്‌കാരങ്ങൾക്കൊപ്പം മാധ്യമ രംഗത്ത് കഴിവ് തെളിയിച്ച പത്തോളം പേർക്ക് കൂടി മറ്റു പുരസ്‌കാരങ്ങളും ഈ അവസരത്തിൽ നൽകി വരാറുണ്ട്. ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ അഭിമാനമായ ഈ പുരസ്‌കാര ചടങ്ങിൽ നിരവധി മാധ്യമ, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രതിഭകൾ പങ്കെടുക്കും.
2025 സെപ്റ്റംബർ - ഒക്ടോബറിൽ ആണ് ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന അമേരിക്കയിൽ വച്ച് നടക്കുന്ന ത്രിദിന അന്താരാഷ്ട്ര മാധ്യമ കോൺഫെറൻസ് ന്യൂ ജേഴ്സി-ന്യൂ യോർക്ക് ഏരിയയിൽ സംഘടിപ്പിക്കുന്നതാണെന്നു പത്രക്കുറിപ്പിൽ പറയുകയുണ്ടായി.
ഇതിൽ പങ്കെടുക്കാനായി ഈ വെബ് ലിങ്കിൽ ക്ലിക്ക് ചെയ്ത് രെജിസ്റ്റർ ചെയ്യാവുന്നതാണ്. https://indiapressclub.org/grounding/