ന്യൂയോർക്ക്: കലാ-സാമുദായിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയായ ഷൈമി ജേക്കബ് ഫൊക്കാന 2024 - 2026 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ഷൈമി മത്സരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ജീവകാരുണ്യ പദ്ധതികളികളിലൂടെയും വൈവിദ്ധ്യമാർന്ന പരിപാടികളിലൂടെയും അമേരിക്കൻ മലയാളികൾക്കിടയിൽ പേരും പെരുമയും നേടിക്കൊടുത്ത ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി ടീമിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതായി ഷൈമി ജേക്കബ് അഭിപ്രായപ്പെട്ടു. ഡോ. കല ഷഹി 2024- 2026 കാലയളവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ വിജയം വരിച്ച പദ്ധതികൾക്ക് എല്ലാം തുടർച്ച ഉണ്ടാകേണ്ടതുണ്ട്. അതിനാൽ ഡോ. കല ഷഹി നയിക്കുന്ന പാനൽ ജയിക്കണം. ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കണമെന്നും ഷൈമി ജേക്കബ് പറഞ്ഞു.

സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഷൈമി, അമേരിക്കയിലെ അറിയപ്പെടുന്ന യുവ സംരംഭകൻ, ചലച്ചിത്ര നിർമ്മാതാവ്, അദ്ധ്യാപകൻ, ബിസിനസുകാരൻ, സർട്ടിഫൈഡ് ഓഡിറ്റർ , ജീവകാരുണ്യ പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ്. ബാങ്കിങ്, ഫിനാൻസ് , യൂട്ടിലിറ്റി സർവ്വീസിലും , ഐ.ടി. രംഗത്തും ഇരുപത് വർഷത്തെ പരിചയമുള്ള അദ്ദേഹം 2014 ൽ അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ പ്രസിഡൻഷ്യൽ സിൽവർ അവാർഡ് ജേതാവുകൂടിയാണ് .

HUDMA സെക്രട്ടറി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് റോക്ക് ലാൻഡ് പ്രസിഡന്റ്, ഇന്ത്യൻ കൾച്ചറൽ ഹെറിറ്റേജ് ആർട്‌സ് അവയർനസ് ക്ലബ് ട്രഷറർ,ISACA, AlCPA അംഗം എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്നു.

ന്യൂയോർക്കിലെ സഫേണിൽ ഒരു അമേരിക്കൻ ഡൈനർ നടത്തുന്നുണ്ട്. ന്യൂയോർക്കിലെ ഏഷ്യൻ അമേരിക്കൻ സമൂഹത്തിൽ രാഷ്ട്രീയമായും ഇടപെടൽ നടത്തിയിട്ടുള്ള അദ്ദേഹം ഫുഡ് ബാങ്കുകൾക്കുവേണ്ടിയും, റോക്ക്ലാന്റ് കൗണ്ടിയിലെ ശുചീകരണരംഗത്തും, ഭക്ഷണ വിതരണ രംഗത്തും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, AED/CPR പരിശലനം നേടിയ റോക്ക്ലാന്റ് കൗണ്ടി സർട്ടിഫൈഡ് എമർജൻസി റെസ്‌പോൺസ് ടീം അംഗം കൂടിയാണ്.

ഫൊക്കാന ഇടപെടുന്ന എല്ലാ പ്രവർത്തനങ്ങളും ജനകീയവും, സുതാര്യവുമാണ്. ഷൈമി ജേക്കബിന്റേയും പ്രവർത്തനങ്ങൾ അങ്ങനെയാണ്. അതുകൊണ്ട് ഫൊക്കാനയുടെ ഭാവി പ്രതീക്ഷയാണ് ഷൈമി എന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി പറഞ്ഞു.

യുവത്വത്തിന്റെ പ്രസരിപ്പുമായി നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ഷൈമി ജേക്കബിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്കും ടീം ലെഗസിക്കും ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന ടീം ലെഗസി പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി സന്തോഷ് ഐപ്പ്, അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥി ഡോ. അജു ഉമ്മൻ, അഡീഷണൽ അസ്സോസിയേറ്റ് ടഷറർ സ്ഥാനാർത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാർത്ഥി നിഷ എറിക്, ട്രസ്റ്റീ ബോർഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പൻ , അലക്‌സ് എബ്രഹാം , നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കർ ,വര്ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ് , ഡോ നീന ഈപ്പൻ , ജെയ്‌സൺ ദേവസിയ , ഗീത ജോർജ് , അഭിലാഷ് പുളിക്കത്തൊടി, തോമസ് നൈനാൻ, രാജേഷ് വല്ലത്ത് , റോബർട്ട് ജോൺ അറീച്ചിറ,വരുൺ നായർ , റെജി വര്ഗീസ്, ജോമോൻ മാത്യൂ , അനീഷ് കുമാർ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്, പ്രിൻസൺ പെരേപ്പാടൻ, ബിജു എൻ സക്കറിയ, ഫാൻസിമോൾ പള്ളത്തു മഠം, അഭിലാഷ് ജോൺ,യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്ല ലാൽ ,സ്‌നേഹ തോമസ്, ആകാശ് അജീഷ് എന്നിവർ അറിയിച്ചു.

വാർത്ത: ജോർജ് പണിക്കർ