ഡാളസ്: നോര്‍ത്ത് ടെക്‌സസിലെ പ്രവാസി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് സംഘടിപ്പിച്ച 'ആഘോഷിക്കാം, ഒത്തുചേരാം' എന്ന പ്രത്യേക പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗാര്‍ലന്‍ഡിലെ കെ.ഇ.എ ഇവന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും 'മറുനാടന്‍ മലയാളി'യുടെ സ്ഥാപക എഡിറ്ററുമായ ഷാജന്‍ സ്‌കറിയ മുഖ്യാതിഥിയായി പങ്കെടുത്തു. സോഷ്യല്‍ മീഡിയ ദിനത്തോടനു ബന്ധിച്ച് സംഘടിപ്പിച്ച ഈ പരിപാടിയില്‍ മാധ്യമരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സജീവമായ ചര്‍ച്ചകള്‍ നടന്നു.

ഡോ. അഞ്ജു ബിജിലി എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. ആള്‍സ്റ്ററിന്റെ ഗാനാ ലാപനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഡി മലയാളി ചീഫ് എഡിറ്റര്‍ പി.പി. ചെറിയാന്‍ സ്വാഗതം ആശംസിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് ലാലി ജോസഫിന്റെ മനോഹരമായ ഗാനം സദസ്സിനെ ഹര്‍ഷ പുളകിതമാക്കി . ഐപിസിഎന്‍ടി ഭാരവാഹികളെ സിജു വി. ജോര്‍ജും, ഡി-മലയാളി എന്ന സംരംഭത്തെ അനശ്വര്‍ മാമ്പിള്ളിയും സദസ്സിന് പരിചയപ്പെടുത്തി.

തന്റെ പ്രഭാഷണത്തില്‍, കേരളത്തിലെ മാധ്യമ പരിസരത്ത് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഷാജന്‍ സ്‌കറിയ വിശദീകരിച്ചു. അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നതില്‍ സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്കും, നേരിടേണ്ടി വരുന്ന നിയമപോരാട്ടങ്ങളും അദ്ദേഹം പങ്കുവെച്ചു. ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ സ്വാധീനിക്കുന്ന 'ബ്രിട്ടീഷ് മലയാളി', 'മറുനാടന്‍ മലയാളി' എന്നീ പോര്‍ട്ടലുകളുടെ വളര്‍ച്ചാഘട്ടങ്ങളും അദ്ദേഹം അനുസ്മരിച്ചു.

തുടര്‍ന്ന് ഐപിസിഎന്‍ടി കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഷാജന്‍ സ്‌കറിയയ്ക്ക് ഉപഹാരം സമര്‍പ്പിച്ചു. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷിജു എബ്രഹാം (പ്രസിഡന്റ്, കേരള അസോസിയേഷന്‍)മാത്യു നൈനാന്‍ (പ്രസിഡന്റ്, ICEC) ടി.സി. ചാക്കോ (ഫ്‌ലവേഴ്‌സ് ചാനല്‍) രാജു തരകന്‍ (എക്‌സ്പ്രസ് ഹെറാള്‍ഡ്),എബി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു:

പരിപാടിയുടെ അവസാന ഘട്ടത്തില്‍ നടന്ന ചോദ്യോത്തര വേള ഏറെ ശ്രദ്ധേയമായിരുന്നു. തോമസ് ചിറമേല്‍, ബെന്നി ജോണ്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി. സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും സോഷ്യല്‍ മീഡിയയുടെ കരുത്തിനെക്കുറിച്ചുമുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഷാജന്‍ സ്‌കറിയ മറുപടി നല്‍കി.

ചടങ്ങില്‍ ശബ്ദ നിയന്ത്രണം നടത്തിയ അനിയന്‍ ഡാളസ് ,തത്സമയ പ്രക്ഷേപണം നടത്തുന്നതിന് നേത്ര്വത്വം നല്‍കിയ പ്രൊവിഷന്‍ റ്റിവി പ്രസാദ് തിയോയോടിക്കല്‍ ,'ടെക്‌നോളജി ഫോര്‍ യു സി ഇ ഒ ' മോന്‍ ജോര്‍ജ് , ഡാളസ് ഫോര്‍ട്ട് വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഷാജനെ കാണുന്നതിനും കേള്‍കുന്നതിനും എത്തിച്ചേര്‍ന്ന സഹൃദയര്‍ എന്നിവര്‍ക്കു,ഐപിസിഎന്‍ടി സെക്രട്ടറി സാം മാത്യു നന്ദി രേഖപ്പെടുത്തി,ഫോട്ടോഗ്രാഫി രംഗത്ത് ദീര്‍ഘകാല പ്രവര്‍ത്തി പരിചയം ഉള്ള, ബെസ്റ്റ് ഫോട്ടോഗ്രാഫിക്ക് അവാര്‍ഡ് ജേതാവായ പ്രസ് ക്ലബ് മെമ്പര്‍ ബെന്നി ജോണ്‍ ആണ് ടെക്‌സസ് ട്രാവല്‍ കോര്‍ഡിനേഷന്‍ ഓര്‍ഗനൈസ് ചെയ്തത് .കെ.ഇ.എ ഇവന്റ് സെന്റര് ഉടമസ്ഥന്‍ സിബി ഒരുക്കിയ ലഘു ഭക്ഷണവും ആസ്വദിച്ചാണ് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നവര്‍ പിരിഞ്ഞുപോയത്