ഡാളസ് :ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ഊഷ്മള സ്വീകരണം. ഡാളസ് സന്ദര്‍ശനത്തിനു ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി എത്തിച്ചേര്‍ന്നത് . എ ഐ സി സി ജനറല്‍ സെക്രട്ടറി ആരതീ കൃഷ്ണന്‍ ,കോണ്‍ഗ്രസ് നേതാക്കളായ സാം പിട്രോഡ , മൊഹിന്ദര്‍ സിങ് , ജോര്‍ജ് എബ്രഹാം ,സാക് തോമസ് ,മാത്യു നൈനാന്‍, ഒഐസിസി യുഎസ്എ ഡാളസ് ചാപ്റ്റര്‍ പ്രസിഡണ്ട് പ്രദീപ് നാഗനൂലില്‍, തുടെങ്ങി നിരവധി പേര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിചേര്‍ന്നിരുന്നു.

യുഎസ്എ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകീട്ട് 4 മണികു ഇര്‍വിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയില്‍ നടത്തപെടുന്ന സ്വീകരണ സമ്മേളനം വിജയയ്പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി സംഘാടകര്‍ അറിയിച്ചു.