ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തിയ വോളീബോൾ ടൂർണമെന്റിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ടീം ചാമ്പ്യന്മാരായി.വാശിയേറിയ ഫൈനൽ മത്സരത്തിൽ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചർച്ച് ടീമിനെ പരാജയപെടുത്തിയാണ് അവർ വിജയകിരീടമണിഞ്ഞത് (25-22, 20-25,15-10).സെന്റ് മേരീസിന് റണ്ണർ അപ്പ് ട്രോഫിയും ലഭിച്ചു.

ടൂർണമെന്റ് ജേതാക്കൾക്ക് റവ.ഫാ. ടി.എം. പീറ്റർ തൈവുള്ളതിൽ മെമോറിയൽ എവർറോളിങ് ട്രോഫിയും റണ്ണേഴ്സ് അപ്പിന് ഐസിഇസിഎച്ച് ട്രോഫിയും ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ.ഏബ്രഹാം സഖറിയായും മെഗാ സ്‌പോൺസർ ചാരുവിള മാത്യു എന്നിവർ ചേർന്ന് സമ്മാനിച്ചു. .

ടൂർണമെന്റിലെ മികച്ച കളിക്കാരനായി (എംവിപി) സനൂപ് ജോസി (സെന്റ് ജോസഫ് സീറോ മലബാർ) റയോൺ (ബസ്റ്റ് ഡിഫെൻസ് പ്ലെയർ ) ഷോൺ ജോസി (ബസ്‌ററ് ഒഫൻസ് പ്ലെയർ) കെവിൻ മാത്യു (ബെസ്‌ററ് സെറ്റർ) റൈസിങ് സ്റ്റാർസായി മിസ് ജാസ്മിൻ, മിസ് റിയ സുജിത് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് വ്യക്തിഗത ട്രോഫികളും ലഭിച്ചു.

റവ.ഫാ.എബ്രഹാം സഖറിയ (പ്രസിഡണ്ട്), ബിജു ഇട്ടൻ (സെക്രട്ടറി) മാത്യു സ്‌കറിയ (ട്രഷറർ) വോളി ബോൾ ടൂർണമെന്റ് കോർഡിനേറ്റർ റജി കോട്ടയം, നൈനാൻ വീട്ടിനാൽ, ജോൺസൻ ഉമ്മൻ, ബിജു ചാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

ടൂണമെന്റിന്റെ വിജയതിനു സഹായിച്ച മെഗാ സ്‌പോൺസർ ചാരുവിള മാത്യു ( എംഐഎച്ച് റിയൽറ്റി, വിക്ടർസ് റെസ്റ്റോറന്റ് ആൻഡ് ഡെലി) ഗ്രാൻഡ് സ്‌പോൺസർ (എ ബി വേൾഡ് ഫുഡ് മാർക്കറ്റ്) ഗോൾഡ് സ്‌പോൺസർമാരായ ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസ് (ടിഡബ്ലിയുഫ്ജി) ഷിജു എബ്രഹാം ഫിനാൻഷ്യൽ സെർവിസസ് എന്നിവരോടുള്ള നന്ദി ഭാരവാഹികൾ അറിയിച്ചു.