- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
തൃശ്ശൂർ കേരളവർമ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ;പി പി ചെറിയാൻ മുഖ്യാതിഥി
ഡാളസ് : തൃശൂർ കേരളവർമ്മ കോളേജിലെ 74- 77 ഊർജ്ജതന്ത്രം വിഭാഗം പൂർവ്വവിദ്യാർത്ഥികളുടെ സംഗമം വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.
തൃശൂർ പടിഞ്ഞാറേ നടയിലുള്ള മോത്തി ഹോട്ടലിൽ സെപ്റ്റംബർ 4 ന് ഞായറാഴ്ച രാവിലെ 10:30 മുതൽ 3 വരെയാണ് പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുചേരൽ .സമ്മേളനത്തിൽ മുഖ്യാതിഥിയായി അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ഊർജ്ജതന്ത്രം വിഭാഗം പൂർവവിദ്യാർത്ഥിയുമായ പി.പി. ചെറിയാൻ പങ്കെടുത്ത് ആശംസകൾ അറിയിക്കും.
കെ.സി.രത്‌നകല, ആർ.അമ്പാട്ട്, ചന്ദ്രിക.എ. വിജയൻ, ടി.വി.ശങ്കരനാരായണൻ, അരുൺ, സുരേന്ദ്രൻ, ശശിധരൻ, സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
Next Story