- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ആഘോഷങ്ങളുടെ ആഘോഷമായി കേരള ഹിന്ദു സോസൈറ്റിയുടെ ഓണാഘോഷം
ഹൂസ്റ്റൺ: സെപ്റ്റംബർ 11 ഞായറാഴ്ച ഹൂസ്റ്റൺ മലയാളികൾക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച് കേരള ഹിന്ദു സൊസൈറ്റിയും ഗുരുവായൂരപ്പൻ ക്ഷേത്രവും!
ഓണാഘോഷങ്ങൾ എന്നും മറുനാടൻ മലയാളികൾക്ക് ഒരാവേശമാണ്, അമേരിക്കയിൽ ഇത്രയധികം ആളുകൾ ഒത്തുകൂടുന്ന മറ്റൊരു ഓണാഘോഷ പരിപാടിയും ഉണ്ടാകില്ല.
ഇത്തവണയും അത് അന്വർഥമാക്കി ആയിരത്തിൽപരം മലയാളികൾ തടിച്ചു കൂടിയ ഓണാഘോഷം സംഘടിപ്പിച്ച് കേരള ഹിന്ദു സൊസൈറ്റി വ്യത്യസ്തത പുലർത്തി. സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നും മലയാളികൾ മിസ്സോറി സിറ്റിയിലെ ക്‌നാനായ ഹാളിലേക്ക് ഒഴുകിയെത്തി.
ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരുടെ അഭൂതപൂർവമായ തിരക്ക് സംഘാടകരെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി.
ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചുകൊണ്ട് മേളക്കാർ അണിനിരന്ന ചെണ്ടമേളത്തിന്റെയും സുന്ദരിമാരായ തരുണിമണികൾ പങ്കെടുത്ത താലപ്പൊ ലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ കേരള ഹിന്ദു സൊസൈറ്റിയുടെ പ്രസിഡന്റ് ശ്രീമതി രമാ പിള്ള ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചപ്പോൾ ഫയർ ചീഫ് മാർഷൽ ലൗറി. എൽ. ക്രിസ്റ്റൻസൺ (Laurie L Christensen), അസിസ്റ്റന്റ് ഫയർ ചീഫ് മാർഷൽ റീഡ് എന്നിവർ സന്നിഹിതരായിരുന്നു.
തനതു കലാരൂപങ്ങൾ അണിനിരന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന മഹാ തിരുവാതിരകളി കണ്ണിനും കരളിനും കുളിരേകി. ലക്ഷ്മി പീറ്റർ ഒരുക്കിയ മഹാബലി പുരാണം ഫ്യൂഷൻ ഡാൻസിൽ വിവിധ നൃത്തരൂപങ്ങളും അതുപോലെ കളരി ഗുരുക്കൾ രാജീവ്, അദ്ദേഹത്തിന്റെ ഭാര്യ റെജി എന്നിവർ നേതൃത്വം കൊടുത്ത കളരിപ്പയറ്റും ഇടംപിടിച്ചു.
ദക്ഷിണ ഇന്ത്യയിൽ പ്രചാരത്തിൽ ഉള്ള 'പറയ് ' എന്ന വാദ്യ ഉപകരണം പരിചയപ്പെടുത്തിക്കൊണ്ട് ഹ്യൂസ്റ്റൻ പറയ് ഗ്രൂപ്പ് ( Houston Parai Group ) അവതരിപ്പിച്ച മേളം ഒരു വ്യത്യസ്ത അനുഭവമായി. കേരളത്തിൽ നിലനിന്നു വരുന്ന വിവിധ കലാരൂപങ്ങൾക്ക് പ്രചുര പ്രചാരം നൽകുന്നതിനും അതിനുള്ള വേദികളും അവസരങ്ങളും ഉണ്ടാക്കുന്നതിനുമുള്ള കേരള ഹിന്ദു സൊസൈറ്റിയുടെ പ്രതിബദ്ധത ഇവിടെ പ്രകടമായിരുന്നു.
ഓണാഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സ്വാദിഷ്ഠമായ ഓണസദ്യ ഒരുക്കി വിളമ്പുന്നതിന് എന്നും ഒരുപടി മുന്നിലാണ്
കേരള ഹിന്ദു സൊസൈറ്റി. ഇരുന്നൂറിൽ പരം സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ചു തയ്യാറാക്കിയ വിഭാസമൃദ്ധമായ ഓണസദ്യ കഴിക്കാൻ വലിയ തിരക്കാണ് ഇത്തവണയും അനുഭവപ്പെട്ടത്.
ആഘോഷപരിപാടികളുടെ വിജയത്തിന് അശ്രാന്തം പരിശ്രമിച്ച അജിത് നായരെ വേദിയിൽ പ്രത്യേകം അനുമോദിച്ചു. ജയപ്രകാശ് പുത്തൻവീട്ടിൽ ആഘോഷപരിപാടികളുടെ പ്രചാരണത്തിന് നേതൃത്വം നൽകി. റിജേഷ് പാറക്കൽ ഒരുക്കിയ അത്തപ്പൂക്കളം എല്ലാവരുടെയും മനം കവർന്നു.ആഘോഷ പരിപാടികൾക്ക് കെഎച്ച്എസ് ( KHS) വൈസ് പ്രസിഡന്റ് ഹരി ശിവരാമൻ, വി,എൻ രാജൻ, ജയൻ, രൂപേഷ്, രാംദാസ്,രാജേഷ് മൂത്തേഴ്ത്,സജി , സുനിൽ രാധമ്മ,കൃഷ്ണൻ ഗിരിജ,നിമ്മി സായി, പ്രിയ രൂപേഷ് എന്നിവർ നേതൃത്വം കൊടുത്തു. അതുപോലെ മുതിർന്ന അംഗങ്ങളായ ശശിധരൻ നായർ, മാധവൻ പിള്ള ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയരായ നിരവധി ആളുകൾ പരിപാടികളിൽ പങ്കെടുത്തു.