ഡാളസ്: പ്രാർത്ഥനക്കു മറുപടി വൈകുന്നത് നമ്മിലുള്ള വിശ്വാസം വർധിപ്പിക്കേണ്ടതിനാണെന്നു ഡാളസ് ഐ പി സി ,കാർമേൽ സീനിയർ പാസ്റ്റർ മാത്യൂസ് ജോർജ് മായാലിൽ -അഭിപ്രായപ്പെട്ടു.

നവം 1 ചൊവ്വാഴ്ച വൈകീട്ട് നടന്ന 442 -മത് ഇന്റർനാഷണൽ പ്രയർ ലൈൻ മീറ്റിംഗിൽ വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു മാത്യൂസ് ജോർജ് .

സംഘീർത്തനം ഇരുപത്തിരണ്ടാം അദ്ധ്യായം ഒന്ന് മുതൽ എട്ടു വരെയുള്ള വാക്യങ്ങളെ അധികരിച്ചു പാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി .ദാവീദിന്റെ ജീവിതത്തിൽ പലസന്ദര്ഭങ്ങളിലും പ്രാർത്ഥനക്കു ഉടൻ മറുപടി ലഭിക്കാതിരുന്ന നിരവധി സന്ദര്ഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാൽ അതിലൊന്നും നിരാശ പെട്ടുപോകാതെ,മടുത്തുപോകാതെ പ്രാർത്ഥിക്കുവാൻ ദാവീദ് സന്നദ്ധനായി .അതുകൊണ്ടുതന്നെ ധാരാളം അനുഗ്രഹങ്ങൾ ദാവീദിന്റെ ജീവിതത്തിൽ പ്രാപിക്കുവാൻ ഇടയായതായി പാസ്റ്റർ ചൂണ്ടിക്കാട്ടി .ഇതു നമ്മുടെ പ്രാർത്ഥനാ ജീവിതത്തിൽ ഒരു മാതൃകയായി സ്വീകരിക്കണമെന്നും പാസ്റ്റർ ഉദ് ബോധിപ്പിച്ചു.

ഇന്റർനാഷണൽ പ്രയർ ലൈൻ കുടുംബത്തിലെ ആരംഭകാലം മുതൽ സജീവ സാന്നിധ്യമായിരുന്ന ജോൺ തോമസിന്റെ (ഡിട്രോയിറ്റ് )നിര്യാണത്തിൽ അനുശോചനം രേഖപെടുത്തിയതിനുശേഷം പാസ്റ്റർ രാജൻ ജോർജിന്റെ (ഡാളസ്) പ്രാരംഭ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത് .ലിസി തോമസ് (ഫിലാഡൽഫിയ)നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു .കോഡിനേറ്റർ സി വി സാമുവേൽ സ്വാഗതം ആശംസിക്കുകയും മുഖ്യാതിഥിയെ വചന ശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു.

കേരളത്തിൽ പത്തനംതിട്ടയിൽ ജനിച്ചു ബോംബയിൽ നിന്നും ബിരുദാനധര ബിരുദം നേടിയ മാത്യൂസ് ജോർജ് 1986 ഗൾഫിൽ എത്തിയശേഷം ജോലിയിടൊപ്പം സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപ്രതനാകുകയും , അവിടെ നിരവധി പെന്തക്കോസ്റ്റൽ കൂടായ്മകൾ സ്ഥാപിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് സാമുവേൽ പറഞ്ഞു.. കഴിഞ്ഞ് 441 ആഴ്ചകൾ തുടർച്ചയായി പ്രെയർ മീറ്റിങ് സംഘടിപ്പിക്കുന്നതിലൂടെ അനവധി പേരുടെ ആത്മീയവും ബൗതീകവുമായ വളർച്ചയ്ക്ക് നിദാനമാകുകയും ചെയ്തതു ദൈവത്തിൽനിന്നും അളവില്ലാത്ത ലഭിച്ച നന്മകൾ ഒന്നുകൊണ്ടു മാത്രണെന്ന് സി വി എസ് ഓർമിപ്പിച്ചു.

തുടർന്ന് ജോർജ് അബ്രഹാം(ഡിട്രോയിറ്റ് ) മധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി, ഷിജു ജോർജ് തച്ചനാൽ ടെക്‌നിക്കൽ സപ്പോർട്ട്‌റായിരുന്നു.കോഡിനേറ്റർ ടി എ മാത്യു നന്ദി പറഞ്ഞു.റവ കെ ബി കുരുവിള (ഹൂസ്റ്റൺ അച്ചന്റെ പ്രാർത്ഥനക്കും ആശിർവാദത്തിനുശേഷം യോഗം സമാപിച്ചു.