ന്യൂ ജേഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ് ) ജിംഗിൾ ബെൽസ് ക്രിസ്തുമസ് സെലിബ്രേഷൻ ഫാമിലി നൈറ്റ് ബാങ്ക്വറ്റ് 2022 ഡിസംബർ 4 ഞായറാഴ്ച , കാർട്ടററ്റ് സെയിന്റ് ഡെമിട്രിയസ് യുക്രേനിയൻ കമ്യുണിറ്റി സെന്ററിൽ വച്ചു നടത്തപ്പെടുന്ന ആഘോഷങ്ങളിൽ മുഖ്യ അതിഥിയായി പ്രമുഖ മലയാളം പ്ലേബാക്ക് സിംഗർ രഞ്ജിനി ജോസ് പങ്കെടുക്കും, ന്യൂ ജേഴ്‌സിയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന പ്രത്യേക കലാവിരുന്നും,നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന ഗാനമേളയും ഡി ജെ നെറ്റും, സിത്താർ പാലസ് ഒരുക്കുന്ന സ്‌പെഷ്യൽ വിഭവങ്ങൾ അടങ്ങുന്ന ഡിന്നർ നൈറ്റ്, കുട്ടികൾക്കുള്ള ക്രിസ്മസ് സമ്മാനങ്ങളുമായി സാന്റാക്ലോസുമൊക്കെ ജിംഗിൾ ബെൽസ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും,

വിശദമായ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും ദയവായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് KANJ.ORG സന്ദർശിക്കണമെന്ന് ട്രഷറർ ബിജു ഈട്ടുങ്ങൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ എന്നിവർ അറിയിച്ചു.

ഏവരെയും കാൻജ് ജിംഗിൾ ബെൽസ് ആഘോഷങ്ങളിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ട്രസ്റ്റി ബോർഡ് ചെയർ ജെയിംസ് ജോർജ്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ, (കൾച്ചറൽ അഫയേഴ്‌സ്) സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്‌സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്‌സ്) തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.