- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മൂന്നു ലക്ഷം രൂപ സമ്മാനത്തുകയുള്ള ഓർമാ ഭൂഖണ്ഡാന്തര പ്രസംഗ മത്സര പരമ്പരയ്ക്ക് നവംബർ 15 തുടക്കം
കോട്ടയം: മൂന്നു ലക്ഷം രൂപ സമ്മാനത്തുകയുള്ള ഓർമാ ഭൂഖണ്ഡാന്തര പ്രസംഗ മത്സര പരമ്പരയ്ക്ക് നവംബർ 15 മുതൽ തുടക്കം കുറിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എബി ജെ ജോസ്, ഷാജി ആറ്റുപുറം, ഡോ ഫെഡ് മാത്യു മുണ്ടയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ -2023' പ്രതിഭയായി തിരഞ്ഞെടുക്കപ്പെടുന്നയാൾക്കു ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും.
മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി രണ്ട് ഒന്നാം സമ്മാന വിജയികൾക്ക് അര ലക്ഷം രൂപാ വീതം സമ്മാനിക്കും. കാൽ ലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, പതിനയ്യായിരം രൂപാ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നൽകും. ഇതോടൊപ്പം ഡോ. അബ്ദുൾ കലാം പുരസ്‌കാരം മികച്ച സ്‌കൂളിന് സമ്മാനിക്കും.
മെഗാ ക്യാഷ് അവാർഡുകൾ ലഭിക്കാൻ കഴിയാത്തവരും എന്നാൽ മികച്ച പ്രസംഗം കാഴ്‌ച്ച വയ്ക്കുന്നവരുമായ പ്രസംഗകർക്കെല്ലാം പ്രോത്സാഹന ക്യാഷ് അവാർഡുകൾ നൽകും. ആകെ സമ്മാനം മൂന്നു ലക്ഷം രൂപയാണ് നൽകുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ആദ്യ ഭൂഖണ്ഡാന്തര പ്രസംഗ മത്സര പരമ്പരയ്ക്ക് ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ആണ് നേതൃത്വം നൽകുന്നത്.
ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടർഭാഗമായിട്ടാണ് ഓർമ ഇന്റർനാഷണൽ പ്രസംഗ പരമ്പരയ്ക്ക് നേതൃത്വം ൻൽകുന്നത്. ഹൈസ്‌കൂൾ- കോളജ് വിദ്യാർത്ഥികൾക്കുള്ള മത്സരമാണിത്. 2003 ജനുവരി ഒന്നിനോ അതിനു ശേഷമോ ആയിരിക്കണം മത്സരാർത്ഥിയുടെ ജനനത്തിയതി. 2022 നവംബർ 15 മുതൽ 2023 ഓഗസ്റ്റ് 7 വരെ പരമ്പര തുടരും. 2022 നവംബർ പതിനഞ്ചു മുതൽ, 2023 ഫെബ്രുവരി 28 വരെ ഒന്നാം ഘട്ട മത്സരം. 'സ്വാതന്ത്ര്യം ഗുരുക്കന്മാരിലൂടെ' (Freedom through Teachers, the Enlighteners) എന്ന വിഷയത്തിൽ, അഞ്ചു മിനിട്ടിൽ കവിയാത്ത പ്രസംഗം, വീഡിയോ റിക്കോഡ് ചെയ്ത്, ormaspeech@gmail.com (ഓർമാസ്പീച്ച്@ജിമെയിൽ.കോം) എന്ന ഈമെയിലിൽ അയച്ചു നൽകണം. പ്രസംഗ വീഡിയോയിൽ, തുടക്കത്തിൽത്തന്നെ മത്സരാർത്ഥിയുടെപേര് വ്യക്തമായി പറയണം. ഗൂഗിൾ രജിസ്‌ട്രേഷൻ ഫോമും പൂരിപ്പിച്ചയക്കണം. ഗൂഗിൾ രജിസ്‌ട്രേഷൻ ഫോം ഓർമ സ്പീച്ച് എന്ന ഫെയ്‌സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്.
ഒന്നാം ഘട്ട പ്രസംഗങ്ങളിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഇരുപതു പ്രസംഗകരെയും, മലയാളം വിഭാഗത്തിൽ ഇരുപതു പ്രസംഗകരെയും, ഓരോ വിഭാഗത്തിൽ നിന്നും ഒന്നു വീതം വൈൽഡ് കാർഡ് ജേതാക്കളെയും രണ്ടാം ഘട്ട മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ ശ്രോതാക്കളുടെ ലൈക്ക് നേടുന്ന പ്രസംഗമാണ് വൈൽഡ് കാർഡ് വിജയികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം.രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രസംഗകർക്ക് ഈടുറ്റ പ്രസംഗ പരിശീലന കളരിയിൽ ഫീസില്ലാതെ പ്രസംഗ പരിശീലനത്തിനുള്ള അവസരം നൽകും.
2023 ഏപ്രിൽ 16 മുതൽ, മെയ് 31 വരെ രണ്ടാം ഘട്ട മത്സരം. രണ്ടാംഘട്ട പ്രസംഗ വിഷയം 2023 മാർച്ച് 31ന് പ്രസിദ്ധമാക്കും. രണ്ടാം ഘട്ട പ്രസംഗങ്ങളും വീഡിയോ റിക്കോഡ് ചെയ്ത്, ormaspeech@gmail.com (ഓർമാസ്പീച്ച്@ജിമെയിൽ.കോം) എന്ന ഈമെയിലിൽ അയച്ചു നൽകണം.
രണ്ടാം ഘട്ട പ്രസംഗങ്ങളിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ പത്ത് ഇംഗ്‌ളീഷ് പ്രസംഗങ്ങളെയും പത്ത് മലയാളം പ്രസംഗങ്ങളെയും കണ്ടെത്തി ആ പ്രസംഗകരെ ഫൈനൽ റൗണ്ടിന് അർഹരാക്കും. ഫൈനൽ റൗണ്ട് പ്രസംഗ മത്സരം 2023 ജൂൺ 16 മുതൽ 2023 ഓഗസ്റ്റ് 7 വരെ നടക്കും.
ഫൈനൽ റൗണ്ട് മത്സരത്തിന്റെ വിഷയം 2023 ജൂൺ 16 ന് പ്രസിദ്ധമാക്കും. ഫൈനൽ റൗണ്ട് മത്സരത്തിന്റെ വിശദാംശങ്ങൾ രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിക്കുന്ന അവസരത്തിൽ അറിയിക്കും. ഫൈനൽ റൗണ്ടിൽ നിന്നാണ് പുരസ്‌കാരങ്ങൾക്കും മെഗാ ക്യാഷ് അവാർഡുകൾക്കുമുള്ള പ്രസംഗകരെ നിശ്ച്ചയിക്കുക. ഫോൺ വെർട്ടിക്കലായി പൊസിഷൻ ചെയ്ത് റിക്കോഡ് ചെയ്യാം. വീഡിയോ ക്യാമറയിൽ പ്രസംഗം റിക്കോഡ് ചെയ്യുന്നതിനും അനുവാദമുണ്ട്. പ്രസംഗത്തുടക്കം മുതൽ പ്രസംഗാന്ത്യം വരെ റീടെയ്ക്കില്ലാതെ ഷൂട്ട് ചെയ്തതായിരിക്കണം അയച്ചു തരുന്ന വീഡിയോ. ട്രയൽ വീഡിയോകൾ എഡിറ്റു ചെയ്ത് മോദിഫൈ ചെയ്ത് അയയ്ക്കുക്കുന്നവ പരിഗണിക്കുകയില്ല.
സഭാ കമ്പം ഇല്ലാതെ സംസാരിക്കാൻ ഉള്ള കഴിവ് (The ability to speak without stage fear), അക്ഷര സ്ഫുടത (Precision of pronunciation), ഭാഷാശുദ്ധി (Purity of language), ആശയ സ്ഫുടത (Clarity of ideas and thoughts), ധാരാവാഹിത്വം (Fluency of language), സന്ദർഭോചിതമായ ശബ്ദനിയന്ത്രണം (Contextual voice control) എന്നീ മൂല്യ നിർണ്ണയോപാധികൾ മാനദണ്ഡമാക്കിയാണ് മാർക്കിടുക. മത്സരിക്കുന്ന വിദ്യാർത്ഥിയുടെ മാതാവോ, അതല്ലെങ്കിൽ പിതാവോ മലയാളിയായിരിക്കണം. 2023 ഓഗസ്റ്റിൽ ഇന്ത്യൻ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ നടക്കുന്ന ഓർമാ ഇന്റർനാഷനൽ സമ്മേളനത്തിൽ വച്ച് ക്യാഷ് അവാർഡുകളും പുരസ്‌കാര ഫലകങ്ങളും പുരസ്‌കാര പത്രങ്ങളും സമ്മാനിക്കും.