ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19 ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ 12 മണി വരെ ഡോക്ടർലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58 , മാൻവെൽ ,ടെക്‌സാസ് - 77578 )പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്

മെഡിക്കൽ പരിശോധനയിൽ ഇകെജി , അൾട്രാസൗണ്ട്, ബോഡി മാസ്സ് ഇൻഡക്‌സ്, ബിപി, ബ്ലെഡ്ഗ്ലൂക്കോസ്, തൈറോയ്ഡ്അൾട്രാസൗണ്ട്, കരോട്ടിഡ് ഡോപ്ലർ ,ലങ് ഫങ്ങ്ഷൻ ടെസ്റ്റ് , കാഴ്ച, കേഴ്‌വി തുടങ്ങി 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.ആദ്യമെത്തുന്ന 120 പേർക്ക് സൗജന്യ ഫ്‌ളൂഷോട് നൽകുന്നതാണ്. റെജിസ്‌ട്രേഷൻ, പൂർണ സമ്മത പത്രം പൂരിപ്പിക്കൽ എന്നിവയും
ആവശ്യത്തിന് ഉണ്ടായിരിക്കും. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്