- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്, ഡിസംബർ 9 നു നൽകുന്നു - അവാർഡ് 2,500 ഡോളറും പ്രശംസാ ഫലകവും
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ECHO (Enhance Community through Harmonious Outreach) ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ അവാർഡ് ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ നടക്കുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ നൽകുന്നതാണ്. ന്യൂയോർക്ക് ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റാറെന്റിൽ (440 Jericho Turnpike, Jericho) നടക്കുന്ന ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകുന്ന നല്ലവരായ വ്യക്തികളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കി വരുന്ന 'ECHO ഹ്യുമാനിറ്റേറിയൻ അവാർഡ്'-നു 2022-ൽ അർഹനാകുന്ന വ്യക്തിയെ ആദരിക്കുന്ന ചടങ്ങു കൂടി അന്നേ ദിവസം നടത്തപ്പെടുന്നതാണ്.
അവാർഡിന് അർഹരായവരെ തെരഞ്ഞെടുക്കാൻ ECHO പ്രത്യേക അവാർഡ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തു ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അമേരിക്കയിൽ സ്ഥിര താമസം ആക്കിയിട്ടുള്ള ഇന്ത്യൻ-അമേരിക്കൻ വ്യക്തികൾക്കു ഈ അവാർഡിനായി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ നൽകേണ്ട അവസാന ദിവസം നവംബർ 25 വെള്ളിയാഴ്‌ച്ച. അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ:
(1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായിരിക്കണം. (2) അപേക്ഷകർ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു താമസിക്കുന്നവരായിരിക്കണം (3) ലോകത്തിന്റെ ഏതു ഭാഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരായിരിക്കണം (4) ക്യാഷ് അവാർഡായി ലഭിക്കുന്ന 2,500 ഡോളർ അവർ ചെയ്യുന്ന ഏതെങ്കിലും കാരുണ്യ പ്രവർത്തന പ്രോജെക്ടിലേക്കു ഉപയോഗിക്കേണ്ടതാണ് (5) ന്യൂയോർക്കിൽ വച്ച് ഡിസംബർ 9 -ന് നടത്തപ്പെടുന്ന അവാർഡ് ദാന ചടങ്ങിൽ നേരിട്ട് ഹാജരായി അവാർഡ് സ്വീകരിക്കാൻ തയ്യാറുള്ളവരായിരിക്കണം (6) അപേക്ഷകർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഇന്ത്യൻ വംശജരും ആയിരിക്കണം (7) കഴിഞ്ഞ വർഷങ്ങളിൽ ചെയ്തിട്ടുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ടും തെളിവുകളും സഹിതം അപേക്ഷകൾ നവംബർ 25-നു രാത്രി 12 മണിക്ക് (ന്യൂയോർക്ക് സമയം) മുമ്പായി echoforusa@gmail.com എന്ന ഈമെയിലിൽ ലഭിച്ചിരിക്കണം (8) ECHO നിശ്ചയിക്കുന്ന അവാർഡ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
2013- ൽ ന്യൂയോർക്കിൽ രൂപീകരിച്ച നോൺ പ്രോഫിറ്റ് സംഘടനയാണ് ECHO. 501 (സി) (3) നോൺ പ്രോഫിറ്റ് ചാരിറ്റി സംഘടനയായി രജിസ്റ്റർ ചെയ്യപ്പെട്ട ECHO ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. സംഘടനാംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും എക്കോയുടെ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിച്ച നല്ലമനസ്‌കരായ സുഹൃത്തുക്കളിൽ നിന്നുമുള്ള സഹായത്താൽ ലോകത്തിലെ പലയിടങ്ങളിൽ താങ്ങും തണലുമായി നിന്ന് ഇതിനോടകം എക്കോ ചെയ്ത പ്രോജെക്ടുകളെല്ലാം പ്രശംസനീയമാണ്. കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി 2021-ൽ ഏർപ്പെടുത്തിയ ആദ്യ ഹ്യുമാനിറ്റേറിയൻ അവാർഡിന് ന്യൂയോർക്ക് ന്യൂഹൈഡ് പാർക്കിൽ താമസിക്കുന്ന ജോൺ മാത്യു അർഹനായിരുന്നു. സ്വന്തം വരുമാനത്തിൽ നിന്നും തുക ചിലവഴിച്ച് കേരളത്തിലെ പല ഭാഗങ്ങളിലായി ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ വർഷങ്ങളായി ചെയ്തത് കണക്കിലെടുത്താണ് ജോൺ മാത്യുവിനെ അവാർഡിന് കഴിഞ്ഞ വർഷം തെരഞ്ഞെടുത്തത്.
കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച 30 ഭവന രഹിതർക്കു കോട്ടയം കുമരകത്ത് വീട് നിർമ്മിച്ച് നൽകിയതാണ് ECHO നടപ്പിലാക്കിയ വലിയൊരു പ്രൊജക്റ്റ്. ഇതിനായി രണ്ടു ലക്ഷം ഡോളറിലധികം ചിലവഴിച്ചു. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയർമാനുമായ ഫാ. ഡേവിസ് ചിറമേൽ അച്ചനുമായി സഹകരിച്ചു കേരളത്തിൽ 'ഹംഗർ ഹണ്ട്' എന്ന ഒരു പ്രൊജക്റ്റ് ഇപ്പോൾ എക്കോ വളരെ ഭംഗിയായി നടത്തിവരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി വിവിധ ജില്ലകളിലെ ഹോട്ടലുകൾ വഴിയാണ് 'ഹംഗർ ഹണ്ട്' പദ്ധതി നടത്തിവരുന്നത്. ന്യൂയോർക്കിൽ നാസ്സോ കൗണ്ടിയുമായി സഹകരിച്ച് ഏകാന്തത അനുഭവിക്കുന്ന സീനിയർ സിറ്റിസൺ ആളുകൾക്ക് ഒത്തു കൂടുന്നതിനും ആരോഗ്യ പരിപാലനത്തിനായി എക്‌സർസിസ് ചെയ്യുന്നതിനുമായി രൂപീകരിച്ച 'സീനിയർ വെൽനെസ്സ്' എന്ന പ്രൊജക്റ്റും ഇപ്പോൾ ECHO വിജയകരമായി നടത്തിവരുന്നു.
പ്രശസ്ത മജീഷ്യനായ ഗോപിനാഥ് മുതുകാട് ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടത്തുന്ന തിരുവനന്തപുരത്തുള്ള ഡിഐഫെറന്റ് ആർട്ട് സെന്ററിലേക്കും (Different Art Center) ECHO തങ്ങളുടെ സഹായം നൽകി വരുന്നു.
അവാർഡ് സംബന്ധിച്ചും ECHO യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെന്ന് താൽപ്പര്യമുള്ളവർ 516-902-4300 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. Visit: www.echoforhelp.org