ഡാളസ്: കഴിഞ്ഞ ഒൻപതു വർഷക്കാലം ഡാളസ് സൗഹൃദ വേദിക്കു ധീരമായ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന എബി തോമസ്, അജയ കുമാർ മട്ടന്മേൽ എന്നിവരുടെ സേവനം തുടർന്നും വേണമെന്ന പൊതു ജന വികാരത്തെ മാനിച്ചു എബി തോമസ് 2023 ലെ പ്രസിഡണ്ടായും, അജയകുമാർ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു,

വൈസ് പ്രസിഡണ്ടായി ബിനോജ് എബ്രഹാം ജോയിന്റ് സെക്രട്ടറയിയായി റെജിമോൻ നൈനാൻ.കെ, ട്രഷറർ ആയി ബാബു വർഗീസ് എന്നിവരെ പുതുതായി തെരഞ്ഞെടുത്തു,
2023 ലെ പ്രോഗ്രാം കോർഡിനേറ്റർ ആയി ഡാളസിലെ മികച്ച ഗായിക ശ്രിമതി സുനിത ജോർജിനെ തെരഞ്ഞെടുത്തു