- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ്സ് കേരള അസ്സോസിയേഷൻ സീനിയർ ഫോറം ഡിസംബർ 3 ന്
ഗാർലന്റ് (ഡാശസ്സ്): ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററും സംയുക്തമായി ഡിസംബർ 3 ന് സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു.
സമ്മേളനത്തിൽ ഒന്നാം ഭാഗത്തിൽ പ്രമേഹ നിയന്ത്രണവും ഹൃദയ വ്രക്ക സംരക്ഷണവും എന്ന വിഷയത്തെ കുറിച്ച് ഡോ ഡോ: നിഷ ജേക്കബ് ,രണ്ടാം ഭാഗത്തിൽ സായാഹ്നം എങ്ങനെ സ്മാർട്ട് ആക്കാം സോഷ്യൽ മീഡിയ ഉപയോഗ പ്രദമായ ഫീച്ചറുകളെ കുറിച്ച് പ്രത്യേക പ്രഭാഷണം മൻജിത് കൈനിക്കരയും നടത്തും.
സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ് ഡാളസ്സ് ഫോർട്ട്വർത്തു മെട്രോപ്ലെക്‌സിലെ എല്ലാ മുതിർന്ന അംഗങ്ങളും ഈ സെമിനാറിൽ വന്ന പങ്കെടുക്കണമെന്ന് കേരള അസ്സോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ ,സെക്രട്ടറി അനശ്വരം മാമ്പിള്ളി ലേഖാ നായർ എന്നിവർ അഭ്യർത്ഥിച്ചു.സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
Next Story