- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
യു എസ് വേൾഡ് പീസ് മിഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ന്യൂയോർക്ക്: യു എസ് വേൾഡ് പീസ് മിഷൻ2023-2026ലേയ്ക്കുള്ള പ്രവർത്തനങ്ങൾക്ക് പുതിയ
ഭാരവാഹികളെ തെരഞ്ഞെടുത്തു. വേൾഡ് പീസ് മിഷൻഗ്ലോബൽ ചെയർമാൻ ഡോ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽനടന്ന മീറ്റിംഗിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
യു എസ് നാഷണൽ പ്രസിഡന്റായി റോയി സിതോമസിനേയും(ന്യൂയോർക്ക്) വൈസ് പ്രസിഡന്റായിഷേർളി ബിജു( ഓസ്റ്റിൻ) ജനറൽ സെക്രട്ടറിയായി ഏബ്രഹാം
മാത്യു( അറ്റ്‌ലാന്റ്റ) ട്രഷററായി മാത്യു ചാക്കോ സി പിഎ( ഓസ്റ്റിൻ) നാഷണൽ യൂത്ത് ലീഡറായി ഏബൽജോണിനേയും(അരിസോണ) തെരഞ്ഞെടുത്തു.
ഡോ ജയരാജ് ആലപ്പാട്ട് (ഷിക്കാഗോ), ഡോ അജുഡാനിയേൽ(ബോസ്റ്റൺ), തോമസ് മാത്യു( ഓസ്റ്റിൻ), ഡോസാജു സ്‌കറിയ( അരിസോണ),സാജു കെ പൗലോസ് (ന്യൂജേഴ്‌സി), ബെന്നി
അറയ്ക്കൽ(ഒക്കലഹോമ) ബിജു എബ്രഹാം( ഫിലഡൽഫിയ),പി പി ചാക്കോ( വാഷിങ്ടൺ ഡി സി), സാം അലക്‌സ് (ഡാളസ്),റെജി വർഗീസ്( ഹ്യൂസ്റ്റൺ), ജോൺസൺതലച്ചല്ലൂർ(ഡാളസ്), അലക്‌സ് തോമസ്( ടെന്നസി)എന്നിവരെ ഡയറക്ടർ ബോർഡ്അംഗങ്ങളായും
തെരഞ്ഞെടുത്തു.
1995ൽ ആരംഭിച്ച്, അഞ്ച് ഭൂഖണ്ഡങ്ങളിലായി 54രാജ്യങ്ങളിൽ വേരൂന്നി വളർന്ന് മാനവികതയുടെ മുഖമായിപ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷന്പതിനാറായിരത്തിലധികം വോളന്റിയർമാരുടേയുംഅനേകം സന്നദ്ധസംഘടനകളുടേയും ആത്മാർത്ഥമായസഹകരണമാണ് ലഭിക്കുന്നത്.ലോകശ്രദ്ധ നേടിയ അന്നവും അറിവും ആദരവോടെഎന്ന പദ്ധതി ആയിരത്തിലേറെ സന്യസ്തരുടെനേതൃത്വത്തിൽ ഒൻപത് ആഫ്രിക്കൻ രാജ്യങ്ങളിൽ പന്ത്രണ്ട്വർഷങ്ങളായി നടത്തിവരുന്നു. കോവിഡ് കാലത്ത്ഉൾപ്പെടെ നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനങ്ങളെആദരിച്ച് സൗത്ത് ആഫ്രിക്കൻ ബിഷപ് കൗൺസിൽപ്രസിഡന്റും ഉംറ്റാറ്റ രൂപതാദ്ധ്യക്ഷനുമായ ബിഷപ്സിതംബെല്ല സിപൂക്ക , ഡോ സണ്ണി സ്റ്റീഫന്ഹ്യൂമാനിറ്റേറിയൻ മിഷനറി അവാർഡ് നൽകി ആദരിച്ചു.
ഒരു ഹൃദയം ഒരു ലോകംഎന്ന ആശയം വിളംബരംചെയ്യുന്ന മതാന്തര സംവാദങ്ങൾ, ആഗോളതലത്തിൽമൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതികൾ,ചാരിറ്റി പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ,പാലിയേറ്റീവ് കെയർ, കാൻസർ ചികിത്സാസഹായം,
സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ഒട്ടനവധിപദ്ധതികൾ, ഗ്രീൻ വേൾഡ് മിഷന്റെ നേതൃത്വത്തിൽഎക്കോ എഡ്യൂക്കേഷൻ,മീഡിയ പ്രവർത്തനങ്ങൾ,സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങൾ,ജീവിതസായാഹ്നത്തിലെത്തിയവർക്കായി പീസ് ഗാർഡൻതുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളാണ് വേൾഡ് പീസ്മിഷന്റെ നേതൃത്വത്തിൽ ഇരുപത്തിയേഴ് വർഷങ്ങളായിനടത്തുന്നത്.
അടുത്ത വർഷം മുതൽ ലഹരിവിരുദ്ധ ക്യാമ്പയിനുകൾ,യുവജനങ്ങൾക്കായുള്ള മോട്ടിവേഷണൽസെമിനാറുകൾ,ഫാമിലി കോൺഫെറൻസുകൾ, കൗൺസിലിങ്ങ്ലോ കസമാധാന സന്ദേശം നൽകുന്ന ചലച്ചിത്രമേളകൾ, ശാന്തിടെലിവിഷൻ തുടങ്ങി ഒട്ടനവധി പദ്ധതികൾവിപുലമായി നടത്തുവാൻ തീരുമാനിച്ചു. ലോകസമാധാനപരിശ്രമങ്ങൾക്ക് ആഗോളതലത്തിൽ വിവിധ
മാർഗങ്ങളിലൂടെ ജീവിതം അടയാളപ്പെടുത്തി മാതൃകനൽകിയ വ്യക്തിത്വങ്ങളെ, വേൾഡ് പീസ് മിഷൻ അവാർഡ്നൽകി ആദരിക്കുവാനും യോഗംനിശ്ചയിച്ചു. യുഎസ്
വേൾഡ് പീസ് മിഷൻ മുൻ നാഷണൽ പ്രസിഡന്റ് ജിബിപാറയ്ക്കൽ, ജനറൽ സെക്രട്ടറി മിനി തോമസ് എന്നിവരുടെസേവനങ്ങളെ യോഗം ആദരിച്ചു.
www.worldpeacemission.net
കെ ജെ ജോൺ