- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അമേരിക്കൻ പ്രവാസി ഫിലിപ്പ് തോമസിന്റെ ഐസിക്രീമിന്റെ കഥകൾ ഇന്ന് ഫേസ് ബുക്ക് വഴി പ്രകാശനം ചെയ്യുന്നു
അമേരിക്കൻ പ്രവാസിയായ കഥാകാരൻ ഫിലിപ്പ് തോമസിന്റെ മൂന്നാമത്തെ പുസ്തക പ്രകാശനം ഫേസ്‌ബുക്ക് വഴി നടത്തുന്നു. നാട്ടിൽ പോയി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് സുഹൃത്തുക്കളുടെ ഒക്കെ ഫേസ്‌ബുക്ക് വഴി പ്രകാശനം ചെയ്യുന്നത്.ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 ന്.
അമേരിക്കയിൽ ന്യൂയോർക്കിൽ ജീവിക്കാൻ ഉള്ള തന്ത്ര പാടിനിടയിലും കഥയും കവിതയും ഒക്കെ മനസിൽ താലോലിച്ചു കൊണ്ട് നടക്കുന്ന ഒരു നാട്ടിൻ പുറത്തുകാരനാണ് ഫിലിപ്പ് തോമസ്.
ഇന്ന് സുഹൃത്തുക്കളുടെയും എഴുത്തിനെ സ്‌നേഹിക്കുന്ന short story lovers group 'കഥലോകം ' fb വാളിലൂടെയും പ്രകാശനം ചെയ്യുന്ന Philip Thomas ന്റെ ബാലസാഹിത്യ കൃതിയാണ് ഐസക്രീമിന്റെ കഥകൾ.ഒരു പക്ഷെ ആദ്യമായാണ് ഇങ്ങനെ ഫേസ് ബുക്ക് വഴി മാത്രം ഒരു പുസ്തകം പ്രകാശനം ചെയ്യുന്നത്.പാതാളക്കരണ്ടി, നഗരത്തിൽ എല്ലാവർക്കും സുഖമാണ് എന്നിവയാണ് ഫിലിപ്പ് മുമ്പ്എ ഴുതിയ രണ്ട് കഥാ സമാഹാരങ്ങൾ.
നൂറനാട്ട് ഉണ്ടായിരുന്ന സമയങ്ങളിൽ നിരവധി സാംസ്‌കാരിക സാമൂഹിക പ്രവർത്തങ്ങളിൽ സജീവമായിരുന്ന ഫിലിപ്പ് തോമസ്. അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിന്നും പഠനം കഴിഞ്ഞ് നാട്ടിൽ എത്തിയ ശേഷം നിരവധി ഡോക്കുഫിഷൻ ടെലിഫിലിം നിർമ്മാണം സംവിധാനവും ചെയ്ത് കലാ രംഗത്ത് സജീവമായി നിന്നു ഒപ്പം ബാലചന്ദ്ര മേനോൻ സിനിമയിൽ ഉൾപ്പടെ ചില സിനിമകളിൽ സംവിധാന സഹായി ആയിരുന്നു സിനിമയെന്ന മോഹം ഇപ്പോഴും മനസിൽ നിറഞ്ഞു നിൽക്കുന്നു ദുബായിലെ തിരക്കുകൾക്കിടയിലും ടെലിഫിലിമുകൾ ചെയ്തിരുന്നു അന്നാണ് ആദ്യ രണ്ട് പുസ്തകങ്ങൾ എഴുതിയത്.
നമ്മുടെ കഴിവുകൾ ആർക്കും ഇല്ലാതാക്കാൻ കഴിയില്ല ലോകത്ത് എവിടെ എങ്കിലും നമ്മളിൽ നിറഞ്ഞു നിൽക്കുന്ന കഴിവുകൾ കണ്ടെത്തി തേച്ചു മിനുക്കാൻ ശ്രമിക്കുക എന്നതാണ് ഫിലിപ്പിന്റെ എഴുത്തുകൾ ഏതൊരാൾക്കും നൽകുന്ന പ്രചോദനം കഥ യെയും സിനിമയെയും സ്‌നേഹിക്കുന്ന സ്‌നേഹിക്കുന്ന ഫിലിപ്പ് സിനിമ എന്ന സ്വപ്നവും മനസിൽ പേറി ഇപ്പോഴും നടക്കുന്ന ഒരു കഥാകാരൻ ആണ്.
നൂറനാടൻ ഫിലിപ്പ് തോമസ് ഇപ്പോൾ പ്രവാസിയായി അമേരിക്കയിൽ ന്യൂയോർക്കിൽ ജീവിക്കാൻ ഉള്ള തന്ത്ര പാടിനിടയിലും കഥയും കവിതയും ഒക്കെ മനസിൽ താലോലിച്ചു കൊണ്ട് നടക്കുന്ന ഒരു നാട്ടിൻ പുറത്തുകാരനായ നിഷ്‌കളങ്കൻ ആണ് എനിക്ക് ഫിലിപ്പ് തോമസ് എന്ന ഫിലിപ്പ് എന്റെ സുഹൃത്ത്
ഇന്ന് എന്റെ ഉൾപ്പടെ യുള്ള 101 സുഹൃത്തുക്കളുടെയും എഴുത്തിനെ സ്‌നേഹിക്കുന്ന short story lovers group 'കഥലോകം ' fb വാളിലൂടെയും പ്രകാശനം ചെയ്യുന്ന Philip Thomas ന്റെ ബാലസാഹിത്യ കൃതിയാണ് ഐസക്രീമിന്റെ കഥകൾ.ഒരു പക്ഷെ ആദ്യമായാണ് ഇങ്ങനെ ഫേസ് ബുക്ക് വഴി മാത്രം ഒരു പുസ്തകം പ്രകാശനം ചെയ്യുന്നത്.പാതാളക്കരണ്ടി, നഗരത്തിൽ എല്ലാവർക്കും സുഖമാണ് എന്നിവയാണ് ഫിലിപ്പ് എഴുതിയ രണ്ട് കഥാ സമാഹാരങ്ങൾ.
നൂറനാട്ട് ഉള്ള സമയങ്ങളിൽ നിരവധി സാംസ്‌കാരിക സാമൂഹിക പ്രവർത്തങ്ങളിൽ സജീവമായിരുന്നു. അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിന്നും പഠനം കഴിഞ്ഞ് നാട്ടിൽ എത്തിയ ശേഷം നിരവധി ഡോക്കുഫിഷൻ ടെലിഫിലിം നിർമ്മാണം സംവിധാനവും ചെയ്ത് കലാ രംഗത്ത് സജീവമായി നിന്നു ഒപ്പം ബാലചന്ദ്ര മേനോൻ സിനിമയിൽ ഉൾപ്പടെ ചില സിനിമകളിൽ സംവിധാന സഹായി ആയിരുന്നു സിനിമയെന്ന മോഹം ഇപ്പോഴും മനസിൽ നിറഞ്ഞു നിൽക്കുന്നു ദുബായിലെ തിരക്കുകൾക്കിടയിലും ടെലിഫിലിമുകൾ ചെയ്തിരുന്നു.
നമ്മുടെ കഴിവുകൾ ആർക്കും ഇല്ലാതാക്കാൻ കഴിയില്ല. സേതുവിനെ പോലെ വൈക്കം മുഹമ്മദ് ബഷീറിനെ പോലെ എഴുതിയാൽ മാത്രമേ കഥയാകൂ എന്ന ധാരണ എഴുതാൻ ആഗ്രഹിക്കുന്നവർ മാറ്റുക സ്വന്തം ശൈലിയിൽ എഴുതുക എന്നതാണ് തന്റെ എഴുത്തുകൾ എന്ന് ഫിലിപ്പ് പറയുന്നു.
ആലപ്പുഴ ജില്ലയിൽ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി യാണ് ഫിലിപ്പ് തോമസ്. ഇപ്പോൾ ന്യൂയോർക്കിൽ ആണ് താമസം.