ഡാലസ്: മുൻ ഡാളസ് മേയറും ബ്രോഡ്കാസ്റ്ററുമായ വെസ് വൈസ് (94) അന്തരിച്ചു.വൈസ് 1971 മുതൽ 1976 വരെ മേയറായി സേവനമനുഷ്ഠിച്ചു. പ്രസിഡന്റ് കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ സഹ-രചയിതാവ് കൂടിയാണ് അദ്ദേഹം.

1970 കളിൽ ഡാലസിന്റെ മേയറായി വെസ് വൈസ് സേവനമനുഷ്ഠിക്കുകയും വളരെ വർഷക്കാലം സ്പോർട്സ് ബ്രോഡ്കാസ്റ്ററായി പ്രവർത്തിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ വേർപാട് ഡാലസ് നിവാസികൾക്കും മാധ്യമ രംഗത്തിന് ആകമാനവും ഒരു തീരാനഷ്ടമാണെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് പ്രസിഡന്റ് സിജു വി. ജോർജ് സെക്രട്ടറി സാം മാത്യു ബോർഡ് ചെയര്മാന് ബിജിലി ജോർജ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.