ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയലിലെ സാംസ്‌കാരിക സംഘടനകളുടെകൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം പുതിയ വർഷത്തേക്കുള്ളഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടന്നപൊതുയോഗത്തോടനുബന്ധിച്ചായിരുന്നു തിരഞ്ഞെടുപ്പ്.സാജൻ വറുഗീസിന്റ്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ റോണിവർഗീസ് വാർഷീക റിപ്പോർട്ടും, ഫിലിപ്പോസ് ചെറിയാൻ കണക്കുംഅവതരിപ്പിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സുരേഷ് നായർ പ്രെസിഡന്റ്റ് ആയിതിരഞ്ഞെടുക്കപ്പെട്ടു. അഭിലാഷ് ജോൺ സെക്രട്ടറി, സുമോദ് നെല്ലിക്കാല ട്രെഷറർ,ഓണം ചെയർമാൻ ലെനോ സ്‌കറിയ, കേരളാ ഡേ ചെയർമാൻ ഡോ ഈപ്പൻഡാനിയേൽ, ജോയ്ന്റ്റ് സെക്രട്ടറി അനീഷ് ജോയ്, ജോയ്ന്റ്റ് ട്രെഷറർ രാജൻശാമുവേൽ എന്നിവരെ കൂടാതെ വൈസ് പ്രെസിഡന്റ്റ്മാരായി വിൻസെന്റ്റ്ഇമ്മാനുവേൽ, സുധ കർത്താ, അലക്‌സ് തോമസ്, സാജൻ വർഗീസ്, ഫിലിപ്പോസ്‌ചെറിയാൻ, ജീമോൻ ജോർജ്, ആശ അഗസ്റ്റിൻ, പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയിറോണി വർഗീസ്, അനൂപ് അനു, അവാർഡ് കമ്മിറ്റി ചെയർ പേഴ്‌സൺ ജോർജ്ഓലിക്കൽ, കർഷക രത്‌ന ചെയർ പേഴ്‌സൺ തോമസ് പോൾ, പ്രൊസഷൻ ജോർജികടവിൽ, പി ർ ഓ ജോബി ജോർജ്, ഓഡിറ്റർ ജോൺ പണിക്കർ എന്നിവരെതിരഞ്ഞെടുത്തു.

പ്രെസിഡന്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് നായർ ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റ്റെ മുൻ ചെയർമാനായും, ട്രെഷറർ ആയും എൻ എസ് എസ് ഓഫ് പിഎ, ഫ്രണ്ട്സ് ഓഫ് റാന്നി എന്നീ സംഘടകളുടെ പ്രെസിഡന്റ്റ് ആയുംപ്രെവർത്തിച്ചിട്ടുള്ള വ്യക്തിയാണ്, സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടഅഭിലാഷ് ജോൺ സിമിയോ അസ്സോസിയേഷന്റ്റെ സെക്രട്ടറി ആയും ട്രെഷറർആയും അതുപോലെ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിന്റ്റെ വൈസ്
പ്രെസിഡന്റ്റ് ആയും പ്രെവർത്തിച്ചിട്ടുള്ള വ്യക്തിത്തമാണ്. ട്രെഷറർ ആയി
തിരഞ്ഞെടുക്കപ്പെട്ട സുമോദ് തോമസ് നെല്ലിക്കാല ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റ്റെ മുൻ ചെയർമാനായും, ജനറൽ സെക്രെട്ടറി ആയും, അതുപോലെപമ്പ അസ്സോസിയേഷന്റ്റെ ജനറൽ സെക്രട്ടറി ട്രെഷറർ, ഫ്രണ്ട്സ് ഓഫ് റാന്നിഫൗണ്ടർ ലീഡർ എന്നീ നിലകളിലും പ്രെവർത്തിച്ചിട്ടുണ്ട്.