ഹ്യൂസ്റ്റൺ: ഫെബ്രുവരി 11 ശനിയാഴ്ച രാത്രി 7 മണിക്ക് zoom മീറ്റിങ്ങിലൂടെ Houston മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രണയഗാനങ്ങൾ സീസൺ 2 എന്ന പരിപാടി വളരെ ഹൃദ്യവും മനോഹരവും ആയി നടത്തപ്പെട്ടു എന്ന് മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ഷീല ചെറു അറിയിച്ചു. അടുത്തിടെ സംഭവിച്ച ഭയാനകമായ സിറിയ-ടർക്കി disaster നഷ്ടപ്പെട്ട ജനങ്ങളുടെ വേദനകൾക്കും നഷ്ടപ്പെട്ടവരെയും ഓർത്തും , ഈയിടെ മ്യൂസിക് സംഗീത ലോകത്തിന് നഷ്ടമായ പത്മഭൂഷൺ ശ്രീമതി വാണിജയറാമിന്റെ അകാല നിര്യാണത്തിനു മൗന പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.

രാജൻ പടവത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ. അബ്രഹാം കളത്തിലും ബി ഓ ടി ചെയർപേഴ്‌സൺ ശ്രീ വിനോദ് കെ ആർ. കെ, അസോസിയേറ്റ് വൈസ് പ്രസിഡന്റ്, ലൂക്കോസ് മാളികയിൽ നാഷണൽ കമ്മിറ്റി അംഗം ജോൺ എളമത, ഹ്യൂസ്റ്റൻ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് Jiju ജോൺ കുന്നംപള്ളി, ബി ഓ ടി ചെയർപേഴ്‌സൺ ശ്രീ പ്രതീശൻ പാണഞ്ചേരി, ജോയിന്റ് ട്രഷറർ ജൂലി ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു.

അഞ്ചുവയസ്സു മുതൽ കർണാടക സംഗീതം അഭ്യസിച്ച് ഫ്‌ളവേഴ്‌സ് ടിവിയുടെ സീസൺ 2 വിന്നർ ആയ. ബഹുമുഖ പ്രതിഭ കുമാരി ജന്യ പീറ്റർ ആണ് ആദ്യത്തെ പ്രണയഗാനങ്ങൾക്ക് തുടക്കം കുറിച്ചത്. ജെന്നിയുടെ അപാരമായ സംഗീത പാടവത്തെക്കുറിച്ച് എല്ലാവരും ഒരുപോല അഭിനന്ദിച്ചു. മൂന്നു വയസ്സായ മെറി എൻ മേരി കുന്നംപള്ളി എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ ഖൽബിലെ എന്ന പാട്ടും യഹൂദിയായിലെ എന്ന പാട്ടും വളരെ മനോഹരമായി പാടി. കൊച്ചു കുഞ്ഞുങ്ങളെയും സമൂഹത്തിലെ കലാകാരെയും എങ്ങനെ സപ്പോർട്ട് ചെയ്യണമെന്ന് എച്ച് എം എ ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. പങ്കെടുത്ത ഓരോരുത്തരും അവരുടെ കഴിവിൽ അനുസരിച്ച് മനോഹരമായി ഗദ്യവും പദ്യവും കവിതകളും സിനിമാഗാനങ്ങളും നൊസ്റ്റാൾജിയ തരുന്ന ഗാനങ്ങളും ജീവിത അനുഭവങ്ങളും എല്ലാവരും പങ്കുവെച്ചു. സ്‌കൂൾ ജീവിതം മുതൽ കലാലയ ജീവിതം വരെ തുടർന്നുകൊണ്ട് പോന്ന് കൗമാര സ്വപ്നങ്ങളും മോഹങ്ങളും തുറന്നുപറയാനു അവരുടെ കുടുംബ ജീവിതത്തിലെ പ്രണയങ്ങൾ കൊച്ചു കൊച്ചു പിണക്കങ്ങൾ, പിന്നീട് മുറുകുന്ന പ്രേമങ്ങൾ എല്ലാം വളരെ സരസമായി ഗാനങ്ങളിലൂടെയു സംഭാഷണങ്ങളുടെയും എല്ലാവരും മനസ് തുറന്നു.

ഇളം തണുപ്പുള്ള മനോഹരമായ ഒരു സായാഹ്നം പ്രേമ ഗാനങ്ങളിലൂടെ ആസ്വദിക്കുമ്പോൾ ഏറ്റവും വലിയ വാലന്റൈൻ ആയ ദൈവത്തെയും താഴെ ഏറ്റവും വലിയ സ്‌നേഹത്തിന്റെ അടയാളമായ മാതാപിതാക്കളെയും സ്‌നേഹത്തിന്റെ ചങ്ങലകൾ കൊണ്ട് കുടുംബത്തെ സമൂഹത്തെ ബന്ധിപ്പിക്കുന്ന മക്കളെയും സഹോദരങ്ങളേയും സുഹൃത്തുക്കളെയും എല്ലാവരെയും ഒരുമിപ്പിക്കുന്നതാണ് സ്‌നേഹം എന്ന വലിയ തത്വത്തെ ഉദ്ധരിക്കുവാനും മുറുകെ പിടിക്കുവാനും ഇങ്ങനെയുള്ള കൊച്ചു കൊച്ചു ആഘോഷങ്ങൾ ഉപകരിക്കുമെന്ന് സദസ് ഏക ഖണ്ഡമായി അഭിപ്രായപ്പെട്ടു.

 രാജൻ പടവത്. എച്ച് എം എ പ്രസിഡന്റ് ഷീല ചെറു, HMA വൈസ് പ്രസിഡന്റ് ജിജു ജോൺ കുന്നംപള്ളി, Secretary Dr. Najeeb Kuzhiyil, ബി ഓ ടി ചെയർപേഴ്‌സൺ പ്രതീഷൻ പാണച്ചേരി, ബി ഒ ജി ചെയർപേഴ്‌സൺ വിനോദ് കെ ആർ കെ. അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലൂക്കോസ് മാളികയിൽ, ട്രഷറർ എബ്രഹാം കളത്തിൽ, അസോസിയേറ്റ്. സെക്രട്ടറി. ബാല കെ ആർ കെ., ജോയിൻ ട്രഷറർ ജൂലി ജേക്കബ്, നാഷണൽ കമ്മിറ്റി മെമ്പേഴ്‌സ് ജോൺ എളമത, എന്നിവരും. കേരളത്തിൽനിന്ന് കലാഭവൻ മമ്മൂട്ടി, ന്യൂയോർക്കിൽ നിന്ന് ജോജി പീറ്റർ എന്നിവരും, ഡോക്ടർ ലക്ഷ്മി ഗോപാലകൃഷ്ണൻ, ഹേമന്ത് Thakkar, ഗുരു അനീഷ് ചന്ദ്രനി, ജോജി ജോർജ്, ജോർജ് Kiriyanthan , ജെറിൽ ജിജു കുന്നംപള്ളി, സ്മിത റോബി, റോജ സന്തോഷ്. എന്നിവരും ആശംസകൾ അറിയിച്ചു.

എല്ലാവർക്കും സ്‌നേഹം നിറഞ്ഞ വാലന്റൈൻസ് ഡേ ആകട്ടെ തുടർന്നുള്ള ജീവിതത്തിലും എന്നാശംസിക്കുന്നു എന്നും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെ യും ദിനങ്ങൾ ആയിരിക്കട്ടെ ഇനി അങ്ങോട്ട് എന്നും എച്ച് എം എ എച്ച് എം എ യുടെ വൈസ് പ്രസിഡന്റ് ജിജു ജോൺ കുന്നംപള്ളി ആശംസിച്ചു. ഇത്രയും മനോഹരമായ ഒരു പരിപാടി സംഘടിപ്പിച്ചവർക്കും അതിൽ പങ്കു ചേർന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് BOT ചെയർപേഴ്‌സൺ വിനോദ് കെ ആർ കെ. ഔദ്യോഗികമായി എച്ച് എം എ യുടെ പ്രണയഗാനങ്ങൾ സീസൺ 2. എന്ന പരിപാടിക്ക് തിരശീല ഇട്ടു. .