- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓഫീസ് ആക്രമണം, ഫോമാ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
ടെക്‌സാസ് -ഡാളസ് -: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഉടമസ്ഥതയിലുള്ള ഓഫീസ് കെട്ടിടത്തിൽ അതിക്രമിച്ചു കയറുകയും ഓഫീസിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതിൽ ഫോമാ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, ഇന്ത്യൻ കമ്മ്യൂണിറ്റിക്കു നേരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യക്കാർ വളരെ രോഷാകുലരാണെന്നും അധികൃതരുടെ ഭാഗത്തു നിന്ന് ശക്തമായ നടപടികൾ ഉണ്ടാകണമെന്നും ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ജെയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഓഫീസിൽ അതിക്രമിച്ചു കയറിയ അക്രമി ഓഫീസിനകത്തുണ്ടായിരുന്ന ഇലക്ട്രിക്ക് ഉപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ, ഇന്റർനെറ്റ് കേബിൾ തുടങ്ങിയവ നശിപ്പിക്കുകയും മറ്റു ഓഫീസ് ഫർണിച്ചർ അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കൾ നശിപ്പിക്കുകയോ കേടു വരുത്തുകയോ ചെയ്തതായും സെക്രട്ടറി അനശ്വർ മാമ്പിള്ളി അറിയിച്ചു
ശനിയാഴ്ച ഓഫീസ് തുറന്നപ്പോഴാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായതായി ഭാരവാഹികളുടെ ശ്രദ്ധയിൽ പെട്ടത്, ആദ്യമായാണ് ഇത്തരമൊരു ആക്രമണം അസോസിയേഷൻ ഓഫീസിനു നേരെ ഉണ്ടാകുന്നതെന്ന് അസ്സോസിയേഷൻ സ്ഥാപക അംഗം ഐ വർഗീസ് പറഞ്ഞു.
പൊലീസ് ഡിപ്പാർട്‌മെന്റിൽ ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് ലോക്കൽ പൊലീസ് സ്ഥലത്തെത്തുകയും സ്ഥിതി ഗതികൾ നേരിട്ട് കാണുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു,കൂടുതൽ തെളിവുകൾക്കായി കെട്ടിടത്തിലും സമീപത്തുമുള്ള സെക്യൂരിറ്റി ക്യാമറ റെക്കോർഡിങ്സ് പൊലീസ് പരിശോധിക്കും,
എത്രയും പെട്ടന്ന് തന്നെ ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ടി ഹരിദാസ്, ട്രഷറർ ഫ്രാൻസിസ് തോട്ടത്തിൽ, സൈമൺ ജേക്കബ് ,പി റ്റി സെബാസ്റ്റ്യൻ ഡയറക്ടർ ബോർഡ് അംഗം രാജൻ ഐസക് തുടങ്ങിയവർ ആവശ്യപ്പെട്ടു.



