- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം,'ഡയോസിഷ്യൻ സൺഡേ' മാർച്ച് 5നു
ന്യൂയോർക് :നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം ,മാർച്ച് 5ന് ഡിയോസിഷ്യൻ സൺഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു .ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ,മിഷൻ ഫീൽഡുകൾ ,പുതിയതായി ഏറ്റെടുത്തിരിക്കുന്ന 'ലൈറ് ടു ലൈഫ്' ,'കേയറിങ് ദി ചിൽഡ്രൻ ഇൻ നീഡ്' തുടങ്ങിയ പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്.
ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന ഇടവകകളിൽ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്നപട്ടക്കാരു മറ്റു ഇടവകകൾ സന്ദർശിച്ചു (പുൾ പിറ്റ് ചേഞ്ച് )ശുശ്രുഷകൾക്കു നേത്രത്വം നൽകുന്നതും ,ഭദ്രാസനത്തിന്റെ പ്രവത്തനങ്ങൾക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകൾക്കും നിയചയിച്ചിരിക്കുന്ന തുക സമാഹരികുകയും ചെയ്യും.
കഴിഞ്ഞ മുപ്പതു വർഷത്തിന്റെ പ്രവർത്തനത്തിന്റെ ഫലമായി ഭദ്രാസനത്തിന്റെ കീഴിൽ ഇടവകകളും ,കോൺഗ്രിഗേഷനും ഉൾപ്പെടെ എഴുപത്തിരണ്ടും ,സജീവ സേവനത്തിലും ,സ്റ്റഡിലീവിലും ,വിശ്രമജീവിതം നയിക്കുന്നവരുമായ അറുപത്തിയേഴ് പട്ടക്കാരുമാണ് പ്രവർത്തിക്കുന്നത് .8030 കുടുംബങ്ങളായി (യൂ എസ് എ -7191,കാനഡ- 839),ആകെ 28882 അംഗങ്ങളുമാണ് ,(യൂ എസ് എ -20644, കാനഡ -2828) ഭദ്രാസനത്തിലുള്ളത്.മാർച്ച്5 ന് ഭദ്രാസന ഇടവകകളിൽ പ്രതേയ്കം തയാറാക്കിയ ശുശ്രുഷ ക്രമങ്ങളും ,ധ്യാന പ്രസംഗകളുമാണ് ക്രമീകരിച്ചിരിക്കുന്നത്