വാഷിങ്ടൺ: ഡെപ്യൂട്ടി ലേബർ സെക്രട്ടറി ജൂലി സൂവിനെ ലേബർ സെക്രട്ടറിയായി നിയമിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചു. ബൈഡൻ കാബ്നെറ്റിന്റെ ഭാഗമാകുന്ന ആദ്യ ഏഷ്യൻ വംശജയായ അമേരിക്കക്കാരിയാണ് ജൂലി സൂ.Su, if confirmed, would also expand the majority of women serving in the president's Cabinet.ഇവരുടെ നിയമനം അംഗീകരിക്കുകയാണെങ്കിൽ ബൈഡന്റെ ക്യാബിനറ്റിൽ സ്ത്രീകൾക്കായിരിക്കും ഭൂരിപക്ഷം

നാഷണൽ ഹോക്കി ലീഗ് പ്ലേയേഴ്സ് അസോസിയേഷന്റെ നായക സ്ഥാനം ഏറ്റെടുക്കാൻ ലേബർ സെക്രട്ടറി പദം ഒഴിഞ്ഞ മാർട്ടി വാൽഷിന് പകരക്കാരിയായാണ് ജൂലി നിയമിതയാകുക. .മുൻ കാലിഫോർണിയ ലേബർ സെക്രട്ടറിയായ ജൂലിയെ ലേബർ ഡെപ്യൂട്ടി സെക്രട്ടറിയായി 2021 ജൂലൈയിലാണ് തെരഞ്ഞെടുത്തിരുന്നത്. 20 വർഷത്തിനിടെ ഏഷ്യൻ വംശജരായ കാബ്നെറ്റ് സെക്രട്ടറിമാരില്ലാത്ത ആദ്യ സർക്കാരാണ് ബൈഡന്റേത്.

വാൽഷിന്റെ രാജി പ്രഖ്യാപനം വന്നതോടെ സൂവിനെ സെക്രട്ടറിയായി നിയമിക്കാനുള്ള സമ്മർദ്ദം ബൈഡന് മേൽ ഉണ്ടായിരുന്നു. സർവീസ് എംപ്ലോയേഴ്സ് ഇന്റർനാഷണൽ യൂണിയൻ, നാഷണൽ എജുക്കേഷൻ അസോസിയേഷൻ തുടങ്ങി പ്രമുഖ യൂണിയനുകൾ സൂവിനെ പിന്തുണച്ച് രംഗത്തെത്തി. യുഎസ് കോൺഗ്രസിലെ ഏഷ്യൻ പസഫിക് അമേരിക്കൻ കോക്കസും ബ്ലാക്ക് കോക്കസും ഏഷ്യൻ അമേരിക്കൻ ആക്ഷൻ ഫണ്ടും ജൂലിക്ക് പിന്നിൽ അണിനിരന്നു.

സെനറ്റ് ഹെൽത്ത്, എഡ്യൂക്കേഷൻ, ലേബർ, പെൻഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്ന സുവിന്റെ സ്ഥിരീകരിക്കുന്ന ഹിയറിംഗിൽ അധ്യക്ഷനായ സെനറ്റർ ബെർണി സാൻഡേഴ്സ് തിരഞ്ഞെടുപ്പിനെ പ്രശംസിച്ചു. ഫ്‌ളൈറ്റ് അറ്റൻഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് സാറ നെൽസണെ പരിഗണിക്കണമെന്ന് സാൻഡേഴ്സ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുവിന് തന്റെ ശക്തമായ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി.

''ജൂലി സു മികച്ച തൊഴിൽ സെക്രട്ടറിയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' അദ്ദേഹം ട്വീറ്റ് ചെയ്തു. 'തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഈ രാജ്യത്ത് ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും അവരോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'