ഡാളസ്: കേരളാ പെന്തകോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഉൽഘാടനം മാർച്ച്-25 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കുന്നതാണ്. സൂം പ്ലാറ്റ്ഫോമിൽക്കൂടി സംഘടിപ്പിക്കുന്ന പ്രസ്തുത യോഗത്തോടനുബന്ധിച്ചു നടക്കുന്ന സെമിനാറിൽ മുഖ്യ അതിഥിയായ ഷിബു മുളങ്കാട്ടിൽ 'മലയാള ഭാഷയിലെ ബൈബിൾ സ്വാധീനം' എന്ന വിഷയത്തെ ആധാരമാക്കി വിഷയാവതരണം നടത്തുന്നതാണ്.

പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രസ്തുത യോഗത്തിൽ പാസ്റ്റർ ജോൺസൺ സഖറിയ, സാം മാത്യു, എസ് പി ജെയിംസ്, വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ വിവിധ ചുമതലകൾ നിർവ്വഹിക്കുന്നതാണ്. ലോകമെമ്പാടുമുള്ള എല്ലാ ദൈവജനത്തെയും പ്രസ്തുത ഓൺലൈൻ യോഗത്തിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

ദീീാ കഉ 22 33 22 11 11 ജമംൈീൃറ 777