- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പെന്തക്കോസ്തൽ യൂത്ത് കോൺഫെറെൻസ് ഓഫ് ഡാളസിന് പുതിയ നേതൃത്വം
ഡാളസ്: അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ഇടയിലെ ഏറ്റവും ശക്തമായ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തക്കോസ്തൽ യൂത്ത് കോൺഫെറെൻസ് ഓഫ് ഡാളസി(PYCD)ന്റെ 2023-2024 പ്രവർത്തന വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ തോമസ് മുല്ലയ്ക്കൽ (ഡാളസ് വർഷിപ്പ് സെന്റർ, കരോൾട്ടൻ ), കോർഡിനേറ്ററായി പാസ്റ്റർ ജെഫ്റി ജേക്കബ് (അഗാപ്പെ ചർച്ച്, സണ്ണിവെയ്ൽ), ട്രഷറാറായി റോണി വർഗ്ഗീസ് (ഐ പി സി ഹെബ്രോൻ, ഡാളസ്) എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. ഇവരോടൊപ്പം കോർഡിനേറ്റർമാരായി പാസ്റ്റർ ജാബേസ് ജെയിംസ്(അസോസിയേറ്റ് കോർഡിനേറ്റർ), സാം മാത്യു (മ്യൂസിക് ), ജോസഫ് അലക്‌സാണ്ടർ (സ്പോർട്സ് ), ഡെൽവിൻ തോമസ് (മീഡിയ) എന്നിവരും ബോർഡ് അംഗങ്ങളായി ആയുഷ് കുര്യൻ, ജസ്റ്റിൻ സാം, പ്രെയിസ് ജേക്കബ്, സാം രാജൻ, ഗോഡ്‌ലി ജോൺസൻ, ജോൺസ് ഉമ്മൻ എന്നിവരും ഓഡിറ്റർ ആയി ആബേൽ അലെക്‌സും പ്രവർത്തിക്കുന്നുണ്ട്.
ഫെബ്രുവരി 26-ന് റോലെറ്റിലെ ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡിൽ സംഘടിപ്പിച്ച ജനറൽ ബോഡിയിൽ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പി വൈ സി ഡിയുടെ കഴിഞ്ഞ വർഷത്തെ ഭാരവാഹികളായിരുന്ന പ്രസിഡന്റ് പാസ്റ്റർ സ്റ്റാൻലി ഉമ്മന്റേയും കോർഡിനേറ്റർ പാസ്റ്റർ തോമസ് മാമ്മന്റെയും ട്രഷറർ ഏബൽ അലെക്‌സിന്റെയും നേതൃത്വത്തിൽ കോവിഡിന് ശേഷം PYCD പ്രവർത്തനങ്ങൾ വളരെ വിജയകരമായി കഴിഞ്ഞ വർഷം സംഘടിപ്പിച്ചതിനെ ജനറൽ ബോഡി അഭിനന്ദിക്കുകയുണ്ടായി. പ്രസ്തുത യോഗത്തിൽ വച്ച് കഴിഞ്ഞ വർഷം വിവിധ സമയങ്ങളിൽ സംഘടിപ്പിച്ച കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.