- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി
ഫിലഡെൽഫിയ: പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡെൽഫിയയിലുള്ള മയൂര റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് ചൊല്ലിക്കൊടുത്ത സത്യവാജകം ഏറ്റുചൊല്ലി പ്രസിഡന്റ് റെനി ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അധികാരം ഏറ്റെടുത്തു 2023 മുതൽ 2025 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി
അമേരിക്ക റീജിയൻ കോൺഫറൻസ് ചെയർമാൻ തോമസ് മോട്ടയ്ക്കൽ ന്യൂജേഴ്‌സി പ്രോവെൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ ന്യൂജേഴ്‌സിപ്രോവെൻസ് പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് പ്രൗഢഗംഭീരമായ ചടങ്ങ് നടന്നത്. ഫിലഡൽഫിയ കൗൺസിൽമെൻ ജിമ്മി ഹാരിട്ട് മുഖ്യ അതിഥിയായി പങ്കെടുത്ത ആശംസകൾ നേരുന്നുമുൻ ഡെപ്യൂട്ടി ചെയർമാൻ നീന അഹമ്മദ് ഫിലഡൽഫിയ മേയർ സ്ഥാനാർത്ഥികൾ അലൻ ഡോബ് ,ജഫ് ബ്രൗൺ, ഷെറിൽ പാർക്കർ, ഡേവിഡ് ഒ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും തങ്ങളുടെ ഇലക്ഷൻ പ്രവർത്തനത്തിന് എല്ലാവിധമായ സഹായ സഹകരണങ്ങൾ ഫിലാഡെൽഫിയ നിവാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തു
ഓരോ സ്ഥാനാർത്ഥികളും തങ്ങൾ വിജയിച്ചാൽ ഫിലാഡെൽഫിയയിൽ വരുത്തുന്ന മാറ്റങ്ങളെ പറ്റി പ്രസംഗത്തിൽ പറയുകയുണ്ടായി പ്രസിഡന്റ് റെനി ജോസഫിന്റെ അഭ്യർത്ഥന മാനിച്ച് ഫിലാഡെൽഫിയ സിറ്റിയിൽ ഗാന്ധി പ്രതിമ വയ്ക്കുന്നതിനു വേണ്ട എല്ലാ സഹായസഹകരണവും കൗൺസിൽമെൻ ജിമ്മി ഹാരിട്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ആശംസ പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചുമാസ്റ്റർ ഓഫ് സെറിമണിയായി ജനറൽ സെക്രട്ടറി ഡോ. ബിനു ഷാജിമോനും പ്രസിഡന്റ് റെനി ജോസഫ് പ്രവർത്തിച്ചു