- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്നസെന്റിന്റെ വിയോഗത്തിൽ ഡാളസ് സൗഹൃദ വേദി അനുശോചനം അറിയിച്ചു
ഡാളസ് : മലയാള സിനിമയിലെ ഹാസ്യ നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ ഡാളസ് സൗഹൃദ വേദി അനുശോചനം അറിയിച്ചു.പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമ്മളോടൊപ്പം ജീവിച്ചിരുന്ന ഇന്നസെന്റ് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയായിരിക്കുന്നു.
അഭിനയത്തിലും പെരുമാറ്റത്തിലും ഹാസ്യ മധുരം നിറച്ച കലാ പ്രതിഭ, നിഷ്‌ക്കളങ്കമായ ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ വ്യക്തി എന്നതിനുപരി ചലച്ചിത്ര താരമായി തിളങ്ങി നിൽക്കുമ്പോഴും നല്ലൊരു എംപിയായി മാറാൻ ഇന്നസെന്റിന് കഴിഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ നഷ്ടം സിനിമ ലോകത്തിനു മാത്രമല്ല മലയാളികൾക്ക് മൊത്തമായ നഷ്ട്മാണ്. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കും ബന്ധു മിത്രാദികൾക്കും ഡാളസ് സൗഹൃദ വേദിയുടെ അനുശോചനം അറിയിക്കുന്നതയുള്ള പ്രമേയം സെക്രട്ടറി അജയകുമാർ അവതരിപ്പിച്ചു.
Next Story