- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒക്ലഹോമ സിറ്റിയിൽ വെടിവെപ്പു മൂന്ന് മരണം , മൂന്ന് പേർക്ക് പരിക്കേറ്റു
ഒക്ലഹോമ സിറ്റി- ശനിയാഴ്ച രാത്രി 9 മണിയോടെ ഒക്ലഹോമ സിറ്റി ബാറിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒക്ലഹോമ പൊലീസ് അറിയിച്ചു പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത് ഇത് എതിരാളികളായ ബൈക്കർ സംഘങ്ങൾ തമ്മിലുള്ള വെടിവയ്പാണ്' എന്നാണ്ഒക്ലഹോമ സിറ്റി പൊലീസ് മാസ്റ്റർ സാർജന്റ്. ഗാരി നൈറ്റ് ഒരു ഇമെയിലിൽ പറഞ്ഞു
4120 ന്യൂകാസിൽ റോഡിലെ വിസ്‌കി ബാരൽ സലൂണിലാണ് വെടിവെപ്പ് നടന്നത്.ബാറിനുള്ളിൽ മൂന്ന് മുതിർന്നവരാണ് കൊല്ലപ്പെട്ടതെന്നു ഒക്ലഹോമ പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേരുടെ പരിക്കു ഗുരുതരമല്ല.
സംഭവത്തിൽ സംശയിക്കുന്നആരും കസ്റ്റഡിയിൽ പൊലീസ് ഒകെസിപിഡി പറഞ്ഞു.വെടിവയ്‌പ്പിന്റെ കാരണം അന്വേഷിച്ചുവരികയാണ്.
Next Story