- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണി വേൾഡ് മലയാളി കൗൺസിൽ കോൺഫറൻസിൽ
ഫിലഡെൽഫിയ. ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജേഴ്സി എപിഎ ഹോട്ടലിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക ഫാമിലി കൺവെൻഷനിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണി പങ്കെടുക്കുന്നു. ലോകപ്രശസ്തരായ വ്യക്തികളുടെ മുമ്പിൽ വ്യത്യസ്ത ഭാഷകളിൽ ഗാനം ആലപിച്ച് തന്റെ മികവ് തെളിയിച്ച വ്യക്തിയാണ് ഗായകൻ ചാൾസ് ആന്റണി 18 ഭാഷകളിലായി ഗാനം ആലപിച്ച വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം ചാൾസ് ആന്റണിയുടെ സാന്നിധ്യം വേൾഡ് മലയാളി കൗൺസിൽ കോൺഫറൻസിനെ മികവേകും എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു മറഡോണ സൗദി രാജകുമാരൻ സൽമാൻഖാൻ പാത്രിയാർക്കീസ് ബാബ രാഹുൽ ഗാന്ധി ലോക പ്രശസ്തരായ ആളുകളുടെ മുമ്പിൽ ഗാനമാലപിച്ച് അത്ഭുതപ്പെടുത്തിയാണ് ചാൾസ് ആന്റണി അദ്ദേഹത്തെ നേരിൽ കാണുവാനും അടുത്തറിയുവാനും ഗാനം ആസ്വദിക്കുവാനും ഉള്ള അവസരം കോൺഫറൻസ് അംഗങ്ങൾക്ക് ലഭിക്കും എന്നത് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ആകർഷണം ആണ്
ഏപ്രിൽ 28 മുതൽ 30 വരെ കോൺഫറൻസ് തന്റെ ശ്രുതിമധുരമായ ഗാനാലാപനം കൊണ്ട് മനോഹരമാക്കുവാൻ താൻ ഉണ്ടാകുമെന്ന് ലേഖകരോട് ഫോണിൽ അദ്ദേഹം പറഞ്ഞു. ഗൃഹാതുരത്വം ഉണർത്തുന്ന മലയാളികളുടെ ഇഷ്ടപ്പെട്ട പാട്ടുകൾ ശ്രോതാക്കളുടെ അഭ്യർത്ഥന മാനിച്ച് ആലപിക്കുവാൻ സദാ സന്നദ്ധനായാണ് താൻ കോൺഫറൻസിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു
ഈ അവിസ്മരണീയമായ മുഹൂർത്തത്തിന് സാന്നിധ്യമാകുവാൻ ഏവരെയും സംഘാടകർ കോൺഫറൻസിലേക്ക് സ്വാഗതം ചെയ്തു