ഹൂസ്റ്റൺ: 1920 മുതൽ റാന്നിയുടെ, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുകയും, പതിനായിരക്കണക്കിന് വിദ്യാർത്ഥികർക്ക് അറിവും മാർഗ്ഗ നിർദ്ദേശവും പകർന്നുനല്കുകയും, അനേകം മഹാരഥന്മാർക്ക് വിദ്യ പകർന്നുനല്കുകയും ചെയ്ത എസ് സി ഹയർ സെക്കന്ററി സ്‌കൂളിന്റെ (പഴയ പേര് എസ് സി ഹൈസ്‌കൂൾ) ലോകമെമ്പാടുമുള്ള പൂർവ്വ വിദ്യാർത്ഥികൾ ഇദംപ്രഥമമായി ഓൺലൈനിലായി സമ്മേളിക്കുന്നു.

2023 ഏപ്രിൽ 15 ന് ശനിയാഴ്‌ച്ച വൈകുന്നേരം 6.15 ന് (ഇന്ത്യൻ സമയം) ആരംഭിക്കുന്ന ഗ്ലോബൽ ഓൺലൈൻ മീറ്റിംഗിൽ സ്‌കൂൾ മാനേജർ റവ.റെനി കെ. ഏബ്രഹാം അധ്യക്ഷ പ്രസംഗം നടത്തും.

സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളായ മുൻ ഡിജിപി ജേക്കബ് പുന്നൂസ്, ബ്രിസ്റ്റോൾ മുൻ മേയർ  ടോം ആദിത്യാ, മുതിർന്ന മാധ്യമ പ്രവർത്തകൻ . സണ്ണികുട്ടി എബ്രഹാം, തിരുവല്ല മാർത്തോമാ കോളേജ് മുൻ പ്രിൻസിപ്പാളും എസ് .സി.യുടെ പ്രഥമ ഹെഡ്‌മാസ്റ്ററുമായിരുന്ന പ്രൊഫ. സി.എ. ജോർജിന്റെ മകനുമായ ഡോ. എബ്രഹാം ജോർജ് (സോണി), മുൻ സ്‌കൂൾ പ്രിൻസിപ്പാൾ സി.ജെ.ഈശോ, മുൻ അദ്ധ്യാപകരായ  ജയകുമാര ശർമ്മ, ശ്രീമതി.സൂസമ്മ എബ്രഹാം. എന്നിവർ സന്ദേശങ്ങൾ നൽകും.

ആദ്യ എസ് ,എസ് ,എൽ.സി.ബാച്ചിലെ വിദ്യാർത്ഥികൾ മുതൽ 2022 ബാച്ചിലെ വരെ വിദ്യാർത്ഥികൾ വരെ പങ്കെടുക്കുന്ന മീറ്റിംഗിൽ ജീവിതത്തിന്റെ നാനാ തുറയിൽ നിന്നുമുള്ള പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും സൂം പ്ലാറ്റ് ഫോമിൽ ഒത്തുചേരും. അങ്ങനെ ഒത്തുചേരുന്നവർക്ക് അവരവരുടെ വർഷത്തെ ക്ലാസ്‌മേറ്റുകളുമായി ഓർമ്മകൾ പങ്കുവെക്കുവാൻ 20-ൽ പരം ബ്രേക്ക് ഔട്ട് റൂംസുകളും ക്രമീകരിച്ചിരിച്ചിട്ടുണ്ട്.

അതുകൂടാതെ തങ്ങൾ വസിക്കുന്ന രാജ്യങ്ങളിൽ ഉള്ളവരെ പരിചയപ്പെടുവാൻ വേറെ 7 റൂമുകൾ രാജ്യാടിസ്ഥാനത്തിലും ക്രമീകരിച്ചിരിച്ചിട്ടുണ്ട്.പൂർവ്വ വിദ്യാർത്ഥികൾ ഇതൊരു ക്ഷണമായി സ്വീകരിച്ച് മീറ്റിംഗിൽ പങ്കെടുത്ത് വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

സ്‌കൂൾ ഹെഡ് മാസ്റ്റർ ജേക്കബ് ബേബി, ഗ്ലോബൽ മീറ്റിങ് സെക്രട്ടറി ചാർളി തോമസ്, ഗ്ലോബൽ അലുമ്നി കൺവീനർ ബാബുജി കരിമ്പന്നൂർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ മീറ്റിംഗിന്റെ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

സൂം മീറ്റിങ് ഐഡി - 896 2392 3201
പാസ്സ്‌കോഡ് : SCHSS

https://us02web.zoom.us/j/89623923201?pwd=K0dlZDV4aGRuZFBzQU1PWTJSR1hDUT09#success

കൂടുതൽ വിവരങ്ങൾക്ക്

ജേക്കബ് ബേബി +91 94004 15544 (ഇന്ത്യ)

ചാർളി തോമസ് +91 98471 08324 (ഇന്ത്യ)

ബാബുജി കരിമ്പന്നൂർ : +91 94977 05514 (ഇന്ത്യ)

റ്റിനോ മണി മലേത്ത് പ്ലസ് വൺ (586) 222-9043 (യുഎസ്എ)

ഡോ. ടോണി ഫിലിപ്പ് :+971 50 836 9590 (യൂഎഇ)

ജേക്കബ് ക്രിയേറ്റീവ് ബീസ് +973 3916 1093 (ബഹ്റൈൻ)

റോയ് കൈതവന +965 6651 0376 (കുവൈറ്റ്)

അനീഷ് ജോൺ + 44 7916 123248 (യുകെ)