- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
'ഡോ: ജോസഫ് ഇ തോമസ് അവാർഡ് ' നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു
ഷിക്കാഗോ :പ്രസിദ്ധ ബിഹേവിയറൽ സയന്റിസ്റ്റും , ക്ലിനിക്കൽ സൈക്കോളജിസ്റ്റും വെസ്റ്റേൺ യൂണിവേഴ്‌സിറ്റി (ഷിക്കാഗോ) അസിസ്റ്റന്റ് പ്രൊഫസറും ,റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷിക്കാഗോ യിലെ പെയിൻ മാനേജ്‌മെന്റ് ഡയറക്ടറും ആയിരുന്നു ഡോക്ടർ ജോസഫ് ഇ തോമസ് മനഃശാസ്ത്ര മേഖലയിൽ അദ്ദേഹം നടത്തിയ സംഭാവനകളും സ്മരണയും നിലനിർത്താനായി, എല്ലാവർഷവും, ഡോക്ടറുടെ പേരിൽ ഒരു അവാർഡ് ഏർപ്പെടുത്തുവാൻ ഡോ: ജോസഫ് ഇ തോമസ് അവാർഡു കമ്മിറ്റി തിരുമാനിച്ചു.
ആലുവ യുസി കോളേജിൽ നിന്നും സൈക്കോളജിയിൽ ഫെലോഷിപ്പ് ,കാര്യവട്ടം കാമ്പസിൽ സൈക്കോളജി പ്രൊഫസർ ആയി ജോലി അനുഷ്ഠിക്കവേ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കിട്ടി അമേരിക്കയിലെത്തി. അദ്ദേഹം ഒട്ടനവധി ദേശീയവും അന്തർദേശീയവുമായ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്.(1938-2022) അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ ഒരു പഠനം , മനസ്സും വ്യക്തിത്വവും , മനസ്സും ഹോബിയയും എന്നീ മന:ശാസ്ത്ര ഗ്രന്ഥങ്ങൾ ഡി സി ബുക്ക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്
കൺസൾട്ടന്റ്‌സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കോഗ്‌നിറ്റീവ് ബിഹേവിയർ തെറാപ്പി, സൈക്കോ സോഷ്യോളജി . ചിൽഡ്രസ് സൈക്കോളജി ഇവയിൽ ഏതിലെങ്കിലും ഗവേഷണമോ പഠനമോ നടത്തിട്ടുള്ളവർ , ഒപ്പം നാഷണൽ ഇന്റർനാഷണൽ സെമിനാറുകളിൽ പങ്കെടുത്തിട്ടുള്ളവർ, മന:ശാസ്ത്ര രംഗത്തെ ബോധവൽക്കരണത്തിനായി ജേർണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള 40-വയസ്സിന് താഴെ പ്രായമുള്ള കേരളത്തിൽ ഉള്ളവരിൽ നിന്നുമാണ് അവാർഡിലേക്കു നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നത്. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഗ്രൂപ്പുകൾക്കോ പേരുകൾ നിർദ്ദേശിക്കാവുന്നതാണ്. നാമനിർദ്ദേശങ്ങൾ മെയ്-10ന് മുമ്പ് ലഭിച്ചിരിക്കണം. മെയ് 20ന്, കൊച്ചിയിൽ കച്ചേരിപ്പടിയിൽ ഉള്ള ആശീർഭവനിൽ നടക്കുന്ന ചടങ്ങിൽ വച്ച് , 25000 രൂപയും പ്രശംസ ഫലകവും സമ്മാനിക്കുന്നതാണ്. പേരും ബയോഡാറ്റയും ഈ Joyvssc4@gmail.com എന്നതിലേക്ക് മെയിൽ ചെയ്യുകയോ, ചുവടെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് വാട്ട്‌സ് അപ്പ് ചെയ്യാവുന്നതോ ആണെന്ന് സെക്രട്ടറി അഡ്വ രതി ദേവി (ചികാഗോ) അറിയിച്ചു