- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യൻ ന്യൂസ് 2023 പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാളി സംഘടനയായി ഫൊക്കാനയും മികച്ച പരിസ്ഥിതി സംരക്ഷണ സംഘടനയായി വേൾഡ് മലയാളി കൗൺസിലും മികച്ച നഴ്‌സസ് അസോസിയേഷനായി ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണും മികച്ച ഇൻഡോ അമേരിക്കൻ സ്ഥാപനമായി ടോമാർ കൺസ്ട്രക്ഷനും തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി അമേരിക്കൻ മലയാളി സമൂഹത്തിൽ ഫൊക്കാന നടത്തി വന്ന പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം. മലയാളികൾക്കൊപ്പം കൈകോർത്ത്, ഹൃദയത്തോടു സംവാദിച്ച ഫൊക്കാനയുടെ ചരിത്രം അമേരിക്കൻ മലയാളികളുടെ കുടിയേറ്റത്തിന്റേതു കൂടിയാണ്. ഫൊക്കാനയെ ദേശീയതലത്തിലേക്ക് ഉയർത്തിയത് അതിന്റെ നേതൃനിരയുടെ വിശ്രമമില്ലാത്ത പ്രവർത്തനമികവാണ്. ഭവനനിർമ്മാണം, നഴ്സുമാർക്കുള്ള സ്‌കോളർഷിപ്പ്, വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ്, ബിസിനസ്സ് ട്രെയിനിങ്, ലൈഫ്കെയർ മിഷൻ തുടങ്ങിയ പദ്ധതികൾ ശ്രദ്ധേയമാണ്. പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു കൊട്ടാരക്കര തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ ഫൊക്കാനയെ കൂടുതൽ മിഴിവുള്ളതാക്കി.
ആഗോള മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിൽ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി സംഘടിപ്പിച്ചു വരുന്ന നിരവധി പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം. അമൃതാനന്ദമയി മഠവുമായി സഹകരിച്ച് ആഗോളതലത്തിൽ നടത്തി വരുന്ന വിഷുത്തൈനീട്ടം പദ്ധതി ശ്രദ്ധേയമായി. ഇതിന്റെ ഭാഗമായി ലോകത്താകമാനം നിരവധി വൃക്ഷത്തൈകളാണ് വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ നട്ടുവരുന്നത്. സംഘടനയുടെ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി. പി. വിജയൻ എന്നിവരുടെ നേതൃത്വമാണ് സംഘടനയുടെ കരുത്ത്.
ആതുരസേവനരംഗത്തെ വെൺതൂവൽ മാലാഖമാർക്കൊപ്പം നിലകൊള്ളുന്ന ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃകയാണ്. നഴ്‌സിങ് മേഖലയിൽ പ്രവർത്തിക്കുന്ന സേവകർക്കൊപ്പം നിലകൊള്ളുകയും അവരുടെ ആവശ്യങ്ങൾ അടുത്തറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യുന്ന ഈ സംഘടനയുടെ ചിട്ടയായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാരം. പ്രസിഡന്റ് ഡോ. റീനു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നത്.
ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും മികച്ച ക്വാളിറ്റിയോടെ ഉപഭോക്താക്കളിലേക്ക് എത്തിയതാണ് ടോമാറിനെ അംഗീകാരനിറവിൽ എത്തിച്ചത്. 1998ൽ ആരംഭിച്ച കമ്പനി അതിവേഗത്തിലാണ് ലോകത്താകമാനം ചർച്ചയായി മാറിയത്. ഒരു മെക്കാനിക്കൽ എച്ച്വിഎസി കോൺട്രാക്ടറായി തുടങ്ങി ലോകം അതിശയിക്കുന്ന നിർമ്മിതികളുടെ വരെ ഭാഗമായി ഇന്ന് ടോമാർ കൺസ്ട്രക്ഷൻസ് മാറി. ഉപഭോക്താക്കളെ അറിഞ്ഞ് അവർക്കൊപ്പം നിന്നുകൊണ്ട് പ്രവർത്തിച്ചതാണ് ടോമാറിന്റെ പ്രശസ്തിയുടെ പ്രധാന കാരണം. സിഇഒ തോമസ് മൊട്ടയ്ക്കലിന്റെ പ്രതിഭകൂടി ചേർന്നതോടെ ടോമാർ അതിവേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു.
ലോകമലയാളികളുടെ വാർത്താ ശബ്ദമായി മാറിയ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവാർഡ് നൈറ്റും കൾച്ചറൽ ഫെസ്റ്റും മെയ് ഏഴിന് നടക്കും. വൈകിട്ട് അഞ്ചിന് ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സെന്റർ 2210 സ്റ്റാഫോർഡ്ഷൈർ റോഡ്, മിസൂറി സിറ്റിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. 'നാട്ടു നാട്ടു' എന്നു പേരിട്ടിരിക്കുന്ന മഹാസംഗമത്തിൽ വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച മലയാളി പ്രതിഭകൾക്ക് ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാരം സമ്മാനിക്കും.
രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളും ഈ സംഗമത്തിൽ പങ്കെടുക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ ഏറ്റവും വലിയ സംഗമമായി ഗ്ലോബൽ ഇന്ത്യൻ അവാർഡ്‌നൈറ്റ് മാറ്റാനുള്ള അണിയറ പ്രവർത്തനങ്ങളാണ് ഒരുങ്ങുന്നത്.
18 വ്യത്യസ്ത ഭാഷകളിൽ പാടുന്ന സോളോ പെർഫോമർ ചാൾസ് ആന്റണിയാണ് മുഖ്യ ആകർഷണം. ഇംഗ്ലീഷ്, സ്പാനിഷ് , ഇറ്റാലിയൻ, ഫ്രഞ്ച്, റഷ്യൻ തുടങ്ങിയ ഭാഷാ ഗാനങ്ങളാണ് ചാൾസിന്റെ സോളോ പെർഫോമൻസിൽ നിറയുന്നത്.
വ്യത്യസ്തമായ നൃത്ത ഇനങ്ങളുമായി സുന്ദരിമാർ വേദി കീഴടക്കും. ഫ്യൂഷൻ സംഗീതത്തോടൊപ്പം പ്രിയപ്പെട്ട ഗാനങ്ങളുമായി ഗായകരും വേദിയിലെത്തും. പിന്നണി ഗായിക കാർത്തിക ഷാജി സംഗീത വിരുന്നൊരുക്കും. പുത്തൻ സൗന്ദര്യ സ്വപ്നങ്ങളുടെ മായിക ലോകം പകർന്ന് ഫാഷൻ ഷോ, നാട്ടുമേളത്തിന്റെ പെരുമയുമായി ചെണ്ടമേളം തുടങ്ങിയ പരിപാടികളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. നാടൻ രുചികളുമായി ലൈവ് തട്ടുകട ഒരുങ്ങും.