- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വിധു പ്രതാപും, ജോൽസനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന ഹൈ ഓൺ മ്യൂസിക് എന്ന ഗാനമേള ഏപ്രിൽ 29ന്
റ്റാമ്പാ : മലയാളികളുടെ മനം കവർന്ന പ്രശസ്ത യുവ ഗായകരായ വിധു പ്രതാപും, ജോൽസനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന ഹൈ ഓൺ മ്യൂസിക് എന്ന ഗാനമേള ശനിയാഴ്‌ച്ച ഏപ്രിൽ 29 വൈകുന്നേരം റ്റാമ്പായിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ( 2620 Washington Rd , Valrico ,FL 33594 )നടക്കും. ഈ വർഷം അമേരിക്കയിലെത്തുന്ന ഏറ്റവും മികച്ച മലയാളി സ്റ്റേജ് പ്രോഗ്രാമാണ് രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സംഗീത വിരുന്ന്. ഫ്ലോറിഡയിൽ നിരവധി വർഷങ്ങൾക്കു ശേഷമാണ് കേരളത്തിൽ നിന്നുള്ള സ്റ്റേജ് ഷോ നടക്കുന്നത്.
ഹൂസ്റ്റണിലും , ഡെൻവറിലുമൊക്കെ ജനഹൃദയങ്ങളിൽ മറക്കാനാവാത്ത പ്രകടനം നടത്തിയ ശേഷമാണു ഈ ടീം ഫ്‌ളോറിഡയിലെത്തുന്നത്. ടിക്കറ്റുകൾ അസോസിയേഷന്റെ വെബ്സൈറ്റിൽ നിന്നും വാങ്ങാവുന്നതാണ് www.macftampa.com . ഓൺലൈൻ വഴി മാത്രമാണ് ടിക്കറ്റുകൾ വിറ്റഴിച്ചത്.
ലൈവ് ഓർക്കസ്ട്രയോടു കൂടി രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടി ഒൻപതരയോടെ അവസാനിക്കും. കാണികളുടെ സൗകര്യർദ്ധം ഫുഡ് ബൂത്ത് ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ടിക്കറ്റുകൾ കൗണ്ടറിൽ ലഭ്യമാണെങ്കിലും കഴിയുന്നതും വെബ് സൈറ്റ് വഴി മുൻകൂറായി എടുക്കണമെന്ന് മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡയുടെ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കോൺസുലാർ ക്യാമ്പ് മെയ് മാസത്തിൽ റ്റാമ്പായിൽ നടക്കും.
പ്രഗത്ഭരായ ഈ കലാകാരന്മാരുടെ പ്രകടനം നേരിൽ കാണുവാൻ എല്ലാവരെയും സ്‌നേഹപൂർവ്വം ക്ഷേണിക്കുന്നു.
ടിക്കറ്റുകൾക്ക് www.macftampa.com സന്ദർശിക്കുക.