ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളിപോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റ്റ് (പമ്പ) യുടെ മാതൃ ദിനാഘോഷങ്ങൾമെയ് 13 ശനിയാഴ്ച വൈകിട്ട് 5:30 നു പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച്അതിവിപുലമായ പരിപാടികളോടെ നടത്തപ്പെടും.മാതൃ ദിനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന പൊതു സമ്മേളനത്തിൽ വച്ച്സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്ക്‌കെടുത്തു അമ്മമാർക്ക് ആദരവുംആശംസയും അർപ്പിക്കും. അമ്മമാരെ ആദരിക്കുന്ന പ്രേത്യേക ചടങ്ങുംസംഘടിപ്പിച്ചിട്ടുണ്ട്.

കലാ പരിപാടികളും അരങ്ങേറും.ജോർജ് ഓലിക്കൽ ആണ് കോർഡിനേറ്റർ. ഒരുക്കങ്ങൾ പൂർത്തിയായതായിപ്രെസിഡന്റ്റ് സുമോദ് നെല്ലിക്കാല, സെക്രട്ടറി തോമസ് പോൾ, ട്രെഷറർ റെവഫിലിപ്‌സ് മോടയിൽ എന്നിവർ അറിയിച്ചു.സെപ്റ്റംബർ 16 നു സ്‌പെല്ലിങ് ബി കോംപറ്റീഷൻ, മറ്റു മത്സരങ്ങൾ, സിമ്പോസിയംഎന്നിവക്കുള്ള ക്രെമീകരണങ്ങൾ നടന്നു വരുന്നതായും, പമ്പ സിൽവർ ജൂബിലിആഘോഷ പരിപാടികൾ ഒക്ടോബർ 21 നു വിവിധ കലാ പരിപാടികളോടുനടത്തപ്പെടുമെന്നും ആനിവേഴ്‌സറി കമ്മറ്റി ചെയർമാൻ അലക്‌സ് തോമസ്,സ്‌പെല്ലിങ് ബി കോർഡിനേറ്റർ മോദി ജേക്കബ് എന്നിവർ പ്രസ്താവിച്ചു. 56

ഇന്റ്റർ നാഷണൽ ടൂര്ണമെന്റ്റ് ജൂൺ 24 നു നടത്തപ്പെടുമെന്നു കോർഡിനേറ്റർസ്സുധ കർത്താ, ഫിലിപ്പോസ് ചെറിയാൻ എന്നിവർ അറിയിച്ചു. പമ്പ സിൽവർജൂബിലി സുവനീറിനുള്ള ലേഖനങ്ങളും ആശംസകളും സ്വീകരിച്ചുതുടങ്ങിയതായി ചീഫ് എഡിറ്റർ ആയി ഡോ. ഈപ്പൻ ഡാനിയേൽ അറിയിച്ചിട്ടുണ്ട്കൂടുതൽ വിവരങ്ങൾക്ക് സുമോദ് നെല്ലിക്കാല 267 322 8527, ജോർജ്
ഓലിക്കൽ 215 873 4365 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.