- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് മാധ്യമ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
ഹൂസ്റ്റൺ; രണ്ടാമത് ഗ്ലോബൽ ഇന്ത്യൻ ന്യൂസ് പുരസ്‌കാര ചടങ്ങ് സ്റ്റാഫോർഡ് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ മെയ് 7 നു ഞായറാഴ്ച വൈകുന്നേരം വിപുലമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു .ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ജോർജ് ജോസഫിനു സമ്മാനിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജ് പുരസ്‌കാരം വിതരണം ചെയ്തു. ഏബ്രഹാം വർക്കി, റവ.ഫാ. റോയി വർഗീസ്, ജേക്കബ് കുടശനാട് എന്നിവർ സർട്ടിഫിക്കറ്റുകളും മെഡലും വിതരണം ചെയ്തു.
ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാരം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഇത് ഹൃദയത്തോടു ചേർക്കുന്നെന്നും ശശിധരൻനായർ പറഞ്ഞു. മാധ്യമ പ്രവർത്തകരെ അംഗീകരിക്കുന്ന ഇത്തരം വേദികൾ മഹത്വമുള്ളതാണെന്നും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ഇ മലയാളിയെ അംഗീകരിച്ചത് വലിയ കാര്യമാണെന്നും അവാർഡ് ജേതാവായ ജോർജ് ജോസഫ് പറഞ്ഞു.
വിദേശത്തു നിന്നുള്ളവർ ഉൾപ്പെടെയുള്ളവർ ആഘോഷരാവിൽ പങ്കാളികളായി എന്നതും ശ്രദ്ധേയമാണ്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾക്കൊപ്പം സ്വദേശികളും പങ്കാളികളായി. അമേരിക്കയിൽ മുൻ നിരയിലുള്ള വിഴിധ സംഘടനകൾ ഒരേക്കുടക്കീഴിൽ ഒത്തുച്ചേർന്ന അപൂർവസംഗമമെന്ന പേരും ഈ പുരസ്‌കാരരാവിനു തന്നെ. എല്ലാ വിഭാഗം ആളുകളെയും ഒത്തുച്ചേർത്തുള്ള പുരസ്‌കാര വിതരണമായതുകൊണ്ടുതന്നെ വിവിധ മേഖലകളിലുള്ളവരുടെ സംഗമഭൂമിയായും ഇത് മാറി.
പുരസ്‌കാരദാന ചടങ്ങിന് മുൻ അംബാസിഡർ ടി. പി. ശ്രീനിവാസാൻ, ടോമിൻ തച്ചങ്കരി ഐപിഎസ്, ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ ചർച്ച് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സക്കറിയ, തോമസ് ചെറുകര, ഗ്ലോബൽ ഇന്ത്യൻ ലീഗൽ അഡൈ്വസർ ഏബ്രഹാം മാത്യു, ജനപ്രതിനിധികളായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജ്, മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്‌ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് കൗണ്ടി സുരേന്ദ്രൻ കെ. പട്ടേൽ, ഫോർട്ട് ബെൻഡ് കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫ്ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു തുടങ്ങിയവർ ചേർന്നു തിരിതെളിയിച്ചു. ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ഗ്രൂപ്പ് ചെയർമാൻ ജെയിംസ് കൂടൽ, എഡിറ്റർ ഇൻ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തോമസ് സറ്റീഫൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് മാധ്യമ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഡിജിറ്റൽ കമ്മ്യൂണിക്കേറ്റർ ഓഫ് ദി ഇയർ ശ്രീ ശ്രീനിവാസൻ, ജേർണലിസ്റ്റ് ഓഫ് ദി ഇയർ ശേഷാദ്രികുമാർ, സോഷ്യൽ മീഡിയ സ്റ്റാർ ഓഫ് ദി ഇയർ ഷിജോ പൗലോസ്, പ്രസ്സ്മാൻ ഓഫ് ദ ഇയർ പി. പി. ചെറിയാൻ, ഫ്രീലാൻസ് ജേർണലിസ്റ്റ് ജീമോൻ റാന്നി, മീഡിയ മാക്‌സിമസ് ദീപിക മുത്യാല, സെൻസേഷ്യനൽ ഫിലിംമേക്കർ ഓഫ് ദ ഇയർ റോമിയോ കാട്ടൂർക്കാരൻ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഡിജിപി ടോമിൻ തച്ചങ്കരി, റോബിൻ എലക്കാട്ട്, മേയർ കെവിൻ കോൾ, മുൻ അംബാസിഡർ, ബിവർലി വാക്കർ, ജൂലി മാത്യു എന്നിവർ പുരസ്‌കാരം സമ്മാനിച്ചു.
ചങ്ങിൽ മലയാളി മാധ്യമ പ്രവർത്തകർക്ക് ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ ആദരവ് സമർപ്പിച്ചു. സുനിൽ ട്രൈസ്്റ്റാർ, അനിൽ ആറന്മുള, തോമസ് ഏബ്രഹാം, സണ്ണി മാളിയേക്കൽ, ജോയ് തുമ്പമൺ, ജേക്കബ് കുടശനാട്, സൈമൺ വാളാച്ചേരിൽ, രാജേഷ് വർഗീസ്, ജോർജ് തോമസ് തെക്കേമല, ജോർജ് പോൾ, ഫിന്നി രാജു, മോട്ടി മാത്യു, റെനി കവലയിൽ, ഷിബി റോയ്, ലിഡ തോമസ്, റെയ്‌ന സുനിൽ എന്നിവർ ആദരവ് ഏറ്റുവാങ്ങി