ഫ്‌ളോറിഡ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യൂഎസ്എ) പുതിയ ചാപ്റ്ററായി പ്രഖ്യാപിച്ച ഫ്‌ളോറിഡ ചാപ്റ്ററിന് കൂടുതൽ ഭാരവാഹികളെ പ്രഖ്യാപിച്ചു. അമേരിക്കയിലെ സാമൂഹ്യ സംസ്‌കാരിക രാഷ്ട്രീയ സാഹിത്യ രംഗത്തെ പ്രമുഖർ അടങ്ങുന്നതാണ് ചാപ്റ്ററിന്റെ നേതൃനിര.

കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ അംഗീകാരത്തോടെ ഒഐസിസി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയാണ് മാർച്ചിൽ പുതിയ ചാപ്റ്റർ പ്രഖ്യാപനം നടത്തിയത്.

പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത, അമേരിക്കയിലും കേരളത്തിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി അറിയപ്പെടുന്ന വ്യക്തിത്വവും മികച്ച സംഘാടകനും നിലവിൽ ലോക കേരള സഭാംഗവും ഫൊക്കാന മുൻ പ്രസിഡന്റും കേരളം സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുൻ പ്രസിഡന്ടുമായ ജോർജി വർഗീസാണ് ചാപ്റ്റർ പ്രസിഡണ്ട്. മറ്റു ഭാരവാഹികളെല്ലാം തന്നെ വിവിധ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ ശ്രദ്ധേയരാണ്.

സൗത്ത് ഫ്‌ളോറിഡ, ടാമ്പാ, ഒർലാണ്ടോ, ജാക്‌സൺവില്ല തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കൂടുതൽ പേരെ ഉൾപ്പെടുത്തി ചാപ്റ്റർ കമ്മിറ്റി കൂടുതൽ വിപുലീകരിക്കുമെന്ന് പ്രസിഡണ്ട് ജോർജി പറഞ്ഞു.


മറ്റു ഭാരവാഹികൾ :

ജനറൽ സെക്രട്ടറി: ജോർജ് മാലിയിൽ (കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുൻ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി) ട്രഷറർ : മാത്തുക്കുട്ടി തുമ്പമൺ (മുൻ പ്രസിഡണ്ട്,കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ ) ചെയർപേഴ്‌സൺ ശ്രീമതി ബിനു ചിലമ്പത്ത് (ഐപിസിഎൻഎ ഫ്‌ളോറിഡ ചാപ്റ്റർ പ്രസിഡന്റ്, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുൻ പ്രസിഡണ്ട്)
വൈസ് പ്രസിഡന്റ്: എബി ആനന്ദ് (ഐപിസിഎൻഎ ഫ്‌ളോറിഡ ചാപ്റ്റർ മുൻ പ്രസിഡന്റ്, നവ കേരള മലയാളി അസ്സോസിയേഷൻ പ്രസിഡണ്ട്)
വൈസ് പ്രസിഡണ്ട് : ബിഷിൻ ജോസഫ്,(മുൻ പ്രസിഡണ്ട് മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ)
ജോയിന്റ് സെക്രട്ടറി: ജെയിൻ വാത്തിയേലിൽ (നവകേരള ആർട്‌സ് ക്ലബ് പ്രസിഡണ്ട് )
ജോയിന്റ് ട്രഷറർ: മനോജ് ജോർജ് (സെക്രട്ടറി, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ)
എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ്: സജി സക്കറിയാസ് (മുൻ പ്രസിഡണ്ട് , കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ), ബാബു കല്ലിടുക്കിൽ (മുൻ പ്രസിഡണ്ട് , കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ), അസീസി നടയിൽ(മുൻ സെക്രട്ടറി, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ), സാവി മാത്യു(മുൻ പ്രസിഡണ്ട് , കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ), , ലൂക്കോസ് പൈനുംകൽ (പാം ബീച്ച് കൗണ്ടി ലൈബ്രറി സിസ്റ്റം സർക്കുലേഷൻ മാനേജർ) ശ്രീമതി ഷീല ജോസ് (മുൻ പ്രസിഡണ്ട് നവകേരള), ഷിബു ജോസഫ് (പ്രസിഡണ്ട് ഇലെക്ട് കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ), ബിനു പാപ്പച്ചൻ ( ജോയിന്റ് സെക്രട്ടറി, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ)

കെപിസിസി യുടെ പൂർണനിയന്ത്രണത്തിൽ 40ൽ പരം രാജ്യങ്ങളിലായി സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒഐസിസിയുടെ യൂഎസ്എ റീജിയൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഫ്‌ളോറിഡ ചാപ്റ്ററിന്റെയും ഈസ്റ്റേൺ റീജിയന്റെയും രൂപീകരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള പറഞ്ഞു. കൂടുതൽ ഭാരവാഹികളെ ഉൾപ്പെടുത്തി ചാപ്റ്ററും റീജിയനും ഉടനെ വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

ഫ്‌ളോറിഡ ചാപ്റ്ററിന്റെയും ഈസ്റ്റേൺ റീജിയന്റെയും രൂപീകരണത്തിനു നേതൃത്വം നൽകിയ നാഷണൽ വൈസ് പ്രസിഡന്റ് ഡോ മാമ്മൻ സി ജേക്കബിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

പുതുതായി പ്രഖ്യാപിക്കപ്പെട്ട ഈസ്റ്റേൺ റീജിയന്റെ പ്രസിഡന്റ് സാജൻ കുര്യൻ (പ്രസിഡണ്ട് സൗത്ത് ഏഷ്യൻ കോക്കസ് ഓഫ് ഫ്‌ളോറിഡ)
റീജിയണൽ ചെയർമാൻ: ജോയി കുറ്റിയാനി (മുൻ പ്രസിഡണ്ട്,കേരളം സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ ) എന്നിവരും ഡോ.മാമ്മൻ സി. ജേക്കബും (ഫൊക്കാന മുൻ ജനറൽ സെക്രട്ടറി) ചാപ്റ്റർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

നാഷണൽ,റീജിയൻ,ചാപ്റ്റർ തലങ്ങളിൽ 150 ൽ പരം കമ്മിറ്റി അംഗങ്ങൾ ഉള്ള ഒഐസിസിയു യുഎസ്എ അടുത്ത ഘട്ടമായി അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ചു ചാപ്റ്ററുകൾക്ക് രൂപം കൊടുത്തു വരികയാണ്. കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ രൂപീകൃതമായ ഒഐസിസി യുഎസ്എയുടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും ഫ്‌ളോറിഡ ചാപ്റ്ററിന്റെയും ഈസ്റ്റേൺ റീജിയന്റെയും പ്രവർത്തനങ്ങൾ സംഘടനയ്ക്ക് വലിയ ഊർജ്ജവും ശക്തിയും നൽകാൻ ഇടയാകുമെന്നും ഭാരവാഹികളെ അഭിനന്ദിച്ച് കൊണ്ട് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ പറഞ്ഞു.

മറ്റു ദേശീയ ഭാരവാഹികളായ ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ, ഡോ.അനുപം രാധാകൃഷ്ണൻ, കളത്തിൽ വർഗീസ്, ജോബി ജോർജ്, ഗ്ലാഡ്സൺ വർഗീസ്, സജി എബ്രഹാം, ബോബൻ കൊടുവത്ത്, ഷാലു പുന്നൂസ്, പി.പി. ചെറിയാൻ, രാജേഷ് മാത്യു, ഷാജൻ അലക്‌സാണ്ടർ, ലാജി തോമസ്, മിലി ഫിലിപ്പ്, കൊച്ചുമോൻ വയലത്ത്, ടോം തരകൻ, മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, നോർത്ത്, സൗത്ത്, വെസ്റ്റ് റീജിയണൽ ഭാരവാഹികൾ തുടങ്ങിയവരും ചാപ്റ്റർ ഭാരവാഹികളെ അഭിനന്ദിച്ചു.