- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ ജൂണിയർ അഫയേഴ്സ് സബ് കമ്മറ്റിയെ പ്രഖ്യാപിച്ചു,പ്രവർത്തന ഉത്ഘാടനം മെയ് 12 ന്
=ന്യൂ യോർക്ക് : ഫോമാ ജൂണിയർ അഫയേഴ്സ് സബ് കമ്മറ്റിയെ പ്രഖ്യാപിച്ചു, കമ്മറ്റിയുടെ ഔപചാരികമായ ഉത്ഘാടനം മെയ് 12 ാം തീയതി ശനിയാഴ്ച 8.30 pm (EST) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അമേരിക്കൻ മലയാളി സമൂഹത്തിലെ 5th - 12th grade കുട്ടികളെ ലക്ഷൃമാക്കി അവരുടെ താത്പരൃങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന കമ്മറ്റി ആണ് ജൂണിയർ അഫയേഴ്സ്
പുതിയതായി രൂപീകരിച്ച ജൂണിയർ അഫയേഴ്സ് സബ് കമ്മറ്റി പുതു തലമുറയിലെ കുട്ടികൾക്ക് ഒരു മുതൽക്കൂട്ടാകാം എന്ന പ്രത്യാശയിലാണ് ഇതിന്റെ സംഘാടകർ.
കമ്മറ്റി ചെയർ പേഴ്‌സൺ - ജൂബി വള്ളിക്കളം (ചിക്കാഗൊ), സെക്രട്ടറി - സിജു ഫിലിപ്പ് (അറ്റ്‌ലാന്റാ) , നാഷണൽ കോർഡിനേറ്റർ - ജാസ്മിൻ പരോൾ (കാലിഫോർണിയ), വൈസ് ചെയർ പേഴ്‌സൺ - നെവിൻ ജോസ് (ടാംബ), കമ്മറ്റി മെമ്പർസ് - ഷൈനി അബൂബക്കർ (അറ്റ്‌ലാന്റാ), പത്മാരാജ് നായർ (ഡെൽവെർ), വിജയ് പുത്തൻ വീട്ടിൽ (ന്യൂ ജെഴ്‌സി)എന്നിവരാണ്.
ജൂണിയർ അഫയേഴ്സ് ഉത്ഘാടന ചടങ്ങിൽ മുഖൃ അതിഥി കേരള ബാലാവകാശ കമ്മീഷൻ ചെയർ പേഴ്‌സൺ
ശ്രീ കെ. വി. മനോജ് കുമാർ ആയിരിക്കും. വാർട്ടൻ ബിസ്സിനസ് സ്‌കൂൾ ഓഫ് ദി യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയായിൽ നിന്നും സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുള്ള ജസ്റ്റിൻ കുഞ്ചെറിയ ഈഅവസരത്തിൽ മെസ്സേജ് നൽകുന്നതായിരിക്കും .
ഫോമയുടെ എല്ലാ റീജിയനുകളിൽനിന്നും 5th- 12th ഗ്രേഡിലുള്ള കുട്ടികളിൽ നിന്നും രണ്ട് അംബാസഡേഴ്‌സ് അടങ്ങുന്ന ടീം ജൂണിയർ അഫയേഴ്സിനു വേണ്ടി പ്രവർത്തിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്,
ഉത്ഘാടനത്തോടനുബന്ധിച്ച് വിവിധയിനം പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ജിയോപാർഡി മാസ്റ്റർ മൈൻഡ് ടീം - ഷൈനി അബൂബക്കർ (സൗത് ഈസ്റ്റ് റീജിയൻ), പത്മരാജ് നായർ എന്നിവരുടെ നേതൃത്തത്തിൽ (വെസ്റ്റേൺ/സൺഷൈൻ) റീജിയനുകളിൽ നിന്നും ഒരു ജിയോപാർഡി മത്സരവും
നടത്തുന്നതാണ്. വിജയികൾക്ക് ആകർഷകമായ സമ്മാനവും ഉണ്ടാകും.
ജൂണിയർ അഫയേഴ്സ് കമ്മറ്റി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണ് എന്ന് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണികടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളികളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്‌മോൾശ്രീധർ ,ജോയിന്റ് ട്രഷറർ ജയിംസ് ജോർജ് എന്നിവർ അറിയിച്ചു.
ഏകോപനം - ജോസഫ് ഇടിക്കുള, ( പി ആർ ഓ, ഫോമാ)
വാർത്ത - അമ്മു സഖറിയ, (ഫോമാ ന്യൂസ് ടീം)