- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ സബ് കമ്മറ്റി ലാഗ്വേജ് ആൻഡ് എഡ്യൂക്കേഷൻ ഉത്ഘാടനം മെയ് 24 ന്
ന്യൂയോർക്ക് : സാഹിതൃ, ഭാഷാ പഠന വിഭാഗത്തിന്റെഔപചാരികമായ ഉത്ഘാടനം മെയ് 24 ബുധനാഴ്ച വൈകിട്ട് 9 മണിക്ക് (EST ) നടത്തപ്പെടുന്നു,മലയാള മണ്ണിൽ നിന്നും അമേരിക്കയിൽ വേരുറപ്പിച്ച ഓരോ മലയാളിക്കും നമ്മുടെ ഭാഷ, സംസ്‌കാരം സാഹിതൃം ഇവ നിലനിർത്തി കൊണ്ടു പോകുവാൻ ഉതകുന്ന വിധത്തിൽ മലയാളം ക്ലാസ്സുകൾ സംഘടിപ്പിക്കുക, സാഹിതൃ രചനകളെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ ആരംഭിക്കുന്ന ഈ കമ്മറ്റിയുടെ ഉത്ഘാടന ചടങ്ങിൽ അമേരിക്കയിലെ 'ആസ്റ്റൺ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിൽ' മലയാള വിഭാഗത്തിന്റെ തലവനായ പ്രൊഫ. ഡൊണാൾഡ് ആർ ഡേവിസ് പ്രധാന അതിഥിയായി എത്തിച്ചേരുന്നതാണ്.
കൂടാതെ കേരള ചീഫ് സെക്രട്ടറിയായി വിരമിച്ച കേരളത്തിൽ നിന്നുള്ള ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായിരുന്ന, ഗാനരചയിതാവ്, വിവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശോഭിക്കുന്ന കെ. ജയകുമാർ കൂടാതെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഡിപ്പാർട്‌മെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസ് പ്രൊഫെസ്സർ ഡോക്ടർ ദർശന മനയത്ത് എന്നിവരും അതിഥികളായെത്തുന്നു
സ്വരമാധുരൃം കൊണ്ട് നമ്മെ ഏവരെയും പിടിച്ചിരുത്താൻ കഴിവുള്ള ഗായകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഈ ചടങ്ങ് അതൃന്തം ആകർഷകമായിരിക്കുംഈ കമ്മറ്റിയുടെ നേതൃ സ്ഥാനത്ത് ജെ മാത്യൂസ്, സെക്രട്ടറി അമ്മു സക്കറിയ, വൈസ് ചെയർമാൻ ഡോ.ജയിംസ് കുറിച്ചി, നാഷണൽകൗൺസിൽ കോഓർഡിനേറ്റർ ഉണ്ണി തൊയക്കാട് ,അംഗങ്ങൾ ഏബ്രഹാം പുതുശേരി, ഷീജ അജിത്, സെബാസ്റ്റൃൻ വയലിങ്കൽ എന്നിവരാണ്.
സാഹിതൃ ,ഭാഷാ പഠന വിഭാഗത്തിന് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുമെന്ന് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ,ട്രഷറർ ബിജു തോണികടവിൽ , വൈസ് പ്രസിഡന്റ് സണ്ണി വള്ളികളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്‌മോൾ ശ്രീധർ,ജോയിന്റ് ട്രഷറർ ജയിംസ് ജോർജ് എന്നിവർ അറിയിച്ചു.
ഏകോപനം : ജോസഫ് ഇടിക്കുള ( പി ആർ ഓ, ഫോമാ)
വാർത്ത : അമ്മു സക്കറിയ ( ഫോമാ ന്യൂസ് ടീം)