ഫിലാഡൽഫിയ: പെൻസിൽവാനിയ, ഡെലവർ, ന്യൂ ജേഴ്‌സി ഏരിയയിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തി9റ്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനവും ഓണാഘോഷതി9റ്റെ ടിക്കറ്റ് കിക്ക് ഓഫും ഫിലാഡൽഫിയ സി എസ് ഐ ക്രൈസ്ട് ചർച്ച് വികാരിയും മികച്ച വാക്മിയും ആയ റെവ ടി ടി സന്തോഷ് നിർവഹിച്ചു.

ഫിലാഡൽഫിയ യിലെ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണ മഹോത്സവത്തിന് ഇതോടുകൂടി കോടിയേരി. ഗ്രെയ്റ്റർ ഫിലാഡൽഫിയയിലെ പ്രെമുഖ മലയാളീ സംഘടകൾ എല്ലാം ഒരേ കുടകീഴിൽ ഒന്നിച്ചണിനിരന്നു ആയിരങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ഓണാഘോഷതി9റ്റെ ആദ്യ ടിക്കറ്റ് പ്രെമുഖ പത്ര പ്രെവർത്തകനും സംരംഭകനും ആയ ജോബി ജോർജിന് നൽകിക്കൊണ്ട് നിർവഹിക്കപ്പെട്ടു.

ട്രൈസ്റ്റേറ്റ് കേരളം ഫോറം ചെയർമാൻ സുരേഷ് നായർ അധ്യക്ഷത വഹിച്ചു.ഓണാഘോഷ ചെയർമാൻ ലെനോ സ്‌കറിയ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി അഭിലാഷ് ജോൺ കാര്യ പരിപാടികൾ നിയന്ത്രിച്ചു. ട്രെഷറർ സുമോദ് നെല്ലിക്കാല നന്ദി പ്രകാശനം നടത്തി.

അലക്‌സ് തോമസ്, സാജൻ വർഗീസ്, രാജൻ ശാമുവേൽ, ജീമോൻ ജോർജ്, ജോർജ് ഓലിക്കൽ, റോണി വർഗീസ്, ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, ബിനു മാത്യു, ജോർജ്കുട്ടി ലൂക്കോസ്, ആശാ അഗസ്റ്റിൻ എന്നിവർ ആശംസ പ്രെസംഗം നടത്തി.

അനുപ് ജോസഫ് കലാ പരിപാടികൾക്ക് നേതൃത്വം നൽകി. ഓണാഘോഷ പരിപാടികൾ ഫിലാഡൽഫിയ സിറോ മലബാർ ഓഡിറ്റോറിയത്തിൽ വച്ച് ഓഗസ്റ്റ് 12 നു നടത്തപ്പെടുമെന്നു സംഘാടക സമിതി അറിയിച്ചു.