ന്യൂയോർക്ക്: ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കേരള സംസ്ഥാന ധനകാര്യാ വകുപ്പു മന്ത്രി കെ. എൻ.ബാലഗോപാലിനു ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ ഊഷ്മള സ്വീകരണം നൽകി.

സഭയുടെ സീനിയർ പാസ്റ്റർ ഡോ. സണ്ണി ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വിവിധ മലയാളി ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.

അമേരിക്കയിലുള്ള മലയാളി ക്രൈസ്തവർ കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നൽകുന്ന സഹായങ്ങളെ മന്ത്രി പ്രകീർത്തിച്ചു സംസാരിച്ചു.അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളായ ന്യൂയോർക്ക് അസംബ്ലി അംഗം മിക്കായേൽ സോളാജസ്, നാസൗ കൗണ്ടി ലെജിസ്ലേറ്റർ കാരിയ സോളാജസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. അസംബ്ലി അംഗം മിഖായേൽ സോളാജസ് ന്യൂയോർക്ക് അസംബ്ലിയുടെ പ്രശംസാ പത്രം മന്ത്രിക്കു നൽകി.

കേരളാ ക്രൈസ്തവർ അഭിമുകീകരിക്കുന്ന പ്രശ്‌നങ്ങൾ സഭാ നേതാക്കൾ മന്ത്രിയോടു നേരിട്ടു ഓർമിപ്പിച്ചു.കേരളാ സ്റ്റേറ്റ് ഗവെർന്മെ ഗവണ്മെന്റിന്റെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള സമർപ്പണം തുടർന്നും ഉണ്ടാകുമെന്ന് മന്ത്രി ആവർത്തിച്ചു.