- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ന്യൂജേഴ്സിയിൽ ഇരുപത്തിനാലാമത് അന്തർദേശീയ 56-ചീട്ടു കളി മത്സരം സെപ്റ്റംബർ 29,30, ഒക്ടോബർ-1 തീയതികളിൽ
ന്യൂജേഴ്സി: ഇരുപത്തിനാലാമത് അന്തർദേശീയ 56 ചീട്ടുകളി മത്സര മഹോത്സവത്തിന് ന്യൂജേഴ്‌സിയിലെ ഹോട്ടൽ ലിയോ ഇൻ (ഹോട്ടൽ ലിയോ ഇൻ,111 W മെയിൻ സ്ട്രീറ്റ്, ക്ലിന്റൺ, NJ - 08809) ൽഒരുക്കങ്ങൾ പൂർത്തിയായതായി ടൂർണമെന്റിന്റെ നാഷണൽ കോർഡിനേറ്റേഴ്‌സ് അറിയിക്കുന്നു.
സെപ്റ്റംബർ 29-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് രെജിസ്‌ട്രേഷനോടെ ടൂർണമെന്റിന് ഔദ്യോഗികമായി തിരി തെളിയും. ഒക്ടോബർ 1-ന് ഞായറാഴ്ച ഉച്ചകഴിയുന്നത് വരെ ഈ ബൗദ്ധിക മത്സരവ്യായാമം ചിട്ടയോടെ തുടരും. മത്സരശേഷം വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡുകളും സമ്മാനിക്കുന്നതാണ്. ഇതിനോടകം നാല്പതിലേറെ ടീമുകൾ രെജിസ്ട്രറേൻ പൂർത്തിയാക്കിയതായി സംഘാടകർ അറിയിക്കുന്നു.
ഒന്നാം സമ്മാനം രണ്ടായിരത്തി അഞ്ഞൂറ് ഡോളർ (ഈ തുക സ്‌പോൺസർ ചെയ്തിരിക്കുന്നത് ടോം തോമസ്, സൈമൺ ജോർജ്, ഷാജി തോമസ്), രണ്ടാം സമ്മാനം ആയിരത്തി അഞ്ഞൂറ് ഡോളർ (സ്‌പോൺസർ ചെയ്തിരിക്കുന്നത് ദിലീപ് വർഗീസ് ), മൂന്നാം സമ്മാനം 1200 ഡോളർ (സ്‌പോൺസർ ചെയ്തിരിക്കുന്നത് സാജൻ കോരത്), നാലാം സമ്മാനം 1000 ഡോളർ (സ്‌പോൺസർ ചെയ്തിരിക്കുന്നത് ജോസഫ് മുല്ലപ്പള്ളിൽ), കൂടാതെ, മോസ്റ്റ് പെർഫോമൻസ് അവാർഡും, വാല്യൂവബിൾ പ്ലെയറിനുള്ള അവാർഡും നൽകപ്പെടും.
ഇരുപത്തിനാല് വർഷം മുമ്പ് ഡിട്രോയിറ്റ് കേന്ദ്രീകരിച്ച് ചില സഹൃദയരായ പ്രവാസികൾ ചെറിയ രീതിയിൽ ആരംഭിച്ച 56 ചീട്ടുകളിയെന്ന ഈ ബൗദ്ധിക വ്യായാമം ഇന്ന് ലോകമെമ്പാടുമുള്ള ചീട്ടുകളി പ്രേമികളുടെ ഒരു വലിയ സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായി വളർന്നിരിക്കുകയാണ്. 1999-ൽ ഡിട്രോയിറ്റിലാണ് ആദ്യത്തെ 56 അന്താരാഷ്ട്ര ഇവന്റ് നടന്നത്. അതിനുശേഷം, ന്യൂയോർക്ക്, ന്യൂജേഴ്സി, ഫിലാഡൽഫിയ, ഹൂസ്റ്റൺ, ഡാളസ്, ഫ്‌ളോറിഡ, സെന്റ് ലൂയിസ്, വാഷിങ്ടൺ ഡിസി, ബോസ്റ്റൺ, വിർജീനിയ, മേരിലാൻഡ്, അറ്റ്‌ലാന്റ, നോർത്ത് കരോലിന, കാലിഫോർണിയ തുടങ്ങി ലോകമെമ്പാടുമുള്ള കളിക്കാരെ ഉൾപ്പെടുത്തി ടൂർണമെന്റ് വളർന്നു. ദുബായ്, ജർമ്മനി, കുവൈറ്റ്, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും കളിക്കാർ തുടർച്ചയായി പങ്കെടുക്കാൻ തുടങ്ങി.
ആദ്യ വർഷം പതിനാറ് ടീമുകളുമായി തുടങ്ങിയ ടൂർണമെന്റ് ഇപ്പോൾ 70-ലധികം ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ആയി വളർന്നു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരുന്നതിലും സ്പോർട്സിലൂടെ സ്ഥായിയായ സൗഹൃദം കെട്ടിപ്പടുക്കുന്നതിനുള്ള പാരമ്പര്യം തുടരുന്നതിലും സംഘടകർ ആവേശഭരിതരാണ്.
വി വി ധ മലയാളി സംഘടനകളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വി കസിപ്പി ക്കുക, അതുവഴിപൊതുവായ വി ഷയങ്ങളിലുള്ളകൂട്ടായആശയവി നിമയം സാധ്യമാക്കുക എന്നിവയും സംഘാടകർ ലക്ഷ്യമിടുന്നു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:
ദേശീയ കോ-ഓർഡിനേറ്റർമാർ:
മാത്യു ചെരുവിൽ - ചെയർപേഴ്‌സൺ, ഡിട്രോയിറ്റ് (586) 206-6164,
സാം ജെ മാത്യു, കാനഡ (416) 893-5862
രാജൻ മാത്യു, ഡാളസ് (469) 855-2733
കുര്യൻ നെല്ലാമറ്റം, ഷിക്കാഗോ, (630) 664-9405,
നിതിൻ ഈപ്പൻ, കണക്റ്റിക്കട്ട്, (203) 298-8096
ന്യൂജേഴ്സി 2023 ടൂർണമെന്റ് കോ-ഓർഡിനേറ്റർമാർ:
ജോൺ ഇലഞ്ഞിക്കൽ - ചെയർമാൻ - (917) 902-5810
ജോൺസൺ ഫിലിപ്പ് - ഇവന്റ് മാനേജർ - (732) 822-8722
ബോബി വർഗീസ് - കോ-ചെയർമാൻ - (201) 927-2254
ബിജു ചക്കുപുരക്കൽ - കോ-ചെയർമാൻ - (732) 762-362
ദേശീയ ഐടി കോ-ഓർഡിനേറ്റർമാർ:
ബിനോയ് ശങ്കരത്ത്, വാഷിങ്ടൺ ഡിസി (703) 981-1268
മിസ്റ്റർ ആൽവിൻ ഷിക്കോർ,ഷിക്കാഗോ (630) 274-5423
രെജിസ്‌ട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക:
https://www.56international.com/