- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിൽ മേയർ റോബിൻ ഇലക്കാട്ട് വിശിഷ്ഠാതിഥി
ന്യൂഡൽഹി: വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിൽ അമേരിക്കയിലെ മിസൂറിസിറ്റി മേയറായ റോബിൻ ഇലക്കാട്ട് വിശിഷ്ഠാതിഥിയായി പങ്കെടുക്കും. അമേരിക്കയിലെ മലയാളി മേയർ എന്ന നിലയിൽ ശ്രദ്ധേയനാണ് റോബിൻ ഇലക്കാട്ട്. ചടങ്ങിൽ
വേൾഡ് മലയാളി കൗൺസിലിന്റെ ആദരവ് അദ്ദേഹം ഏറ്റുവാങ്ങും.
കോട്ടയം സ്വദേശിയായ ഇദ്ദേഹം 2009ലാണ് ആദ്യമായി സിറ്റി കൗൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗൺസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വംശജൻ എന്ന എന്ന നിലയിലും റോബിൻ ചരിത്രത്തിൽ ഇടം നേടി. 2011, 13 വർഷങ്ങളിലും കൗൺസിൽ അംഗമായിരുന്നു. കോളനി ലെയ്ക്‌സ് ഹോം ഓണേഴ്‌സ് അസോസിയേഷൻ ബോർഡ് അംഗം, പ്രസിഡന്റ് എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് സിറ്റി പാർക്‌സ് ബോർഡ് വൈസ് ചെയർമാനായി.
മൂന്നുവട്ടം സിറ്റി കൗൺസിൽ അംഗം, ഡെപ്യൂട്ടി മേയർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച റോബിൻ കഴിഞ്ഞ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. മിസൂറി സിറ്റിയുടെ വികസനം ലക്ഷ്യംവെച്ച് അദ്ദേഹം നടത്തിയ ശ്രമങ്ങളിൽ ഏറെയും ഫലം കണ്ടു. ശ്രദ്ധേയനായ ബിസിനസ്സുകാരൻ കൂടിയാണ് റോബിൻ.
ജൂലൈ 7, 8, 9 തീയതികളിൽ ന്യൂഡൽഹി അശോക് ഹോട്ടലിലാണ് ആഗോള സമ്മേളനം. പ്രവാസികളുടെ വിവിധ വിഷയളെ ആസ്പദമാക്കിയുള്ള ചർച്ചകൾ, സെമിനാറുകൾ, ഓപ്പൺഫോറം, കലാസന്ധ്യകൾ തുടങ്ങിയ സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറും.
ആഗോള സമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.